തൃശ്ശൂർ : എറണാകുളം മംഗള എക്സ്പ്രസ്സിൻ്റെ എഞ്ചിൻ വേർപെട്ടു.തൃശൂർ സ്റ്റേഷൻ വിട്ടയുടനെയായിരുന്നു സംഭവം.ട്രയിൻ വേഗത കുറവായതിനാൽ അപകടമൊഴിവായി.
സംഭവത്തെക്കുറിച്ച് തിരുവനന്ദപുരം ഡിവിഷൻ സുരക്ഷാ വിഭാഗം അന്വേഷണം ആരംഭിച്ചു. ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെയായിരുന്നു സംഭവം.
എറണാകുളം നിസ്സാമുദ്ദീൻ മംഗള എക്സ്പ്രസ് തൃശൂർ സ്റ്റേഷനിൽ നിന്ന് എടുത്തതിന് പിന്നാലെയാണ് ബോഗിയിൽ നിന്ന് വേർപെട്ട് എഞ്ചിൻ മുന്നോട്ടു പോയത്. മുപ്പത് മീറ്ററിലധികം വ്യത്യാസത്തിലാണ് എഞ്ചിൻ നിന്നത്.
വേഗത്തിൽ തന്നെ തൃശുർ / പൂങ്കുന്നം റെയിൽവേ സ്‌റ്റേഷനുകളിൽ നിന്നായി ജീവനക്കാരെത്തി പതിനഞ്ച് മിനിട്ടിനുള്ളിൽ എഞ്ചിൻ ഘടിപ്പിച്ചു. സ്റ്റേഷനിൽ നിന്ന് വിട്ടയുടനെ ആയതിനാൽ വണ്ടിക്ക് വേഗം കുറവായിരുന്നു.അതു കൊണ്ടാണ് അപകടം ഒഴിവായത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ തിരുവനന്തപുരം ഡിവിഷൻ എഞ്ചിനിയർമാരുടെ സംഘത്തെ നിയോഗിക്കുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. സാങ്കേതിക തകരാർ സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.
Content Highlights: The coaches of the running train detached


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !