മലപ്പുറം സര്‍ക്കാര്‍ വനിതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ 2022-23 അധ്യായന വര്‍ഷത്തേക്ക് വിവിധ വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു.
55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം. മെയ് 21ന് വൈകീട്ട് അഞ്ചിനകം അപേക്ഷയും ബയോഡാറ്റയും അനുബന്ധ രേഖകളും [email protected] എന്ന മെയില്‍ ഐഡിയില്‍ അയക്കണം. മെയ് 23ന് രാവിലെ 10ന് മലയാളവും ഉച്ചയ്ക്ക് രണ്ടിന് അറബിക്, മെയ് 24ന് രാവിലെ 10ന് ഹിന്ദിയും ഉച്ചക്ക് രണ്ടിന് ഉറുദും മെയ് 25ന് രാവിലെ 10ന് പൊളിറ്റക്കില്‍ സയന്‍സും ഉച്ചക്ക് രണ്ടിന് ഹിസ്റ്ററിയും 26ന് രാവിലെ 10ന് ബോട്ടണിയും ഉച്ചയ്ക്ക് രണ്ടിന് സുവോളജിയും 27ന് രാവിലെ 10ന് മാത്തമാറ്റിക്‌സും ഉച്ചക്ക് രണ്ടിന് ഫിസിക്‌സ് വിഷയത്തിലുമാണ് ഇന്റര്‍വ്യൂ. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളജില്‍ എത്തണം. ഫോണ്‍: 0483 2972200.
താനൂര്‍ സി.എച്ച്.എം.കെ.എം ഗവ: ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ 2022-2023 അധ്യയന വര്‍ഷത്തേക്ക് ഇലക്ട്രോണിക്‌സ്, മലയാളം, മാത്തമാറ്റിക്ക്‌സ്, ബിസിനസ് മാനേജ്‌മെന്റ്, കൊമേഴ്‌സ് വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു.
യു.ജി.സി നിബന്ധന പ്രകാരമുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ യോഗ്യതകള്‍, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിനായി കോളജില്‍ രാവിലെ 10നകം നേരിട്ട് എത്തണം. മെയ് 24 ന് ഇലക്ട്രോണിക്‌സും മെയ് 26ന് മലയാളവും മാത്തമാറ്റിക്ക്‌സും മെയ് 27 ന് ബിസിനസ് മാനേജ്‌മെന്റ് ആന്‍ഡ് കൊമേഴ്‌സിനുമാണ് അഭിമുഖം. കൂടുതല്‍ വിവരങ്ങള്‍ക്ക് gctanur.ac.in ല്‍ സന്ദര്‍ശിക്കണം.
Content Highlights: Guest teacher appointment
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !