കൊല്ലം: വിധിയില്‍ പൂര്‍ണമായി തൃപ്തനാണെന്ന് റൂറല്‍ എസ്പി കെ.ബി രവി. പൊലീസിന് അഭിമാനിക്കാവുന്ന നേട്ടമാണ് ഇതെന്ന് എസ്പി പറയുന്നു.
സമയബന്ധിതമായി കേസ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാധിച്ചു. കേസിന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്താനും സാധിച്ചു. അതില്‍ തൃപ്തിയുണ്ടെന്ന് റൂറല്‍ എസ്പി പറഞ്ഞു.
കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ശാസ്താംകോട്ട ഡിവൈഎസ്പി പി രാജ്കുമാര്‍. ആദ്യം സ്ഥലം മാറി പോകുകയും പിന്നീട് കേസിന് വേണ്ടി തിരികെ വന്ന വ്യക്തിയുമാണ് ഡിവൈഎസ്പി പി രാജ് കുമാര്‍. സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, സ്ത്രീപീഡനം, സ്ത്രീധന നിരോധനം എന്നിവയാണ് കിരണിന് മേല്‍ ചുമത്തിയിരുന്നത്. ഈ ചാര്‍ജുകളെല്ലാം കോടതി ശരിവച്ചു. ഈ വിധി സമൂഹത്തിന് മികച്ച സന്ദേശമായിരിക്കുമെന്നും രാജ് കുമാര്‍ പറഞ്ഞു.
കൊല്ലം: കൊല്ലം നിലമേലില്‍ വിസ്മയ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ് കിരണ്‍ കുമാറിന് 10 വര്‍ഷം കഠിന തടവിനാണ് കോടതി വിധിച്ചത്. കൊല്ലം അഡീഷ്ണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ജഡ്ജി സുജിത് പി.എന്‍ ആണ് ശിക്ഷ വിധിച്ചത്. ഓരോ വകുപ്പിനും വെവ്വേറെ ശിക്ഷ വീതം 25 വര്‍ഷമാണ് കോടതി തടവിന് വിധിച്ചത്. എന്നാല്‍ ഒരുമിച്ച് 10 വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതിയെന്ന് കോടതി വ്യക്തമാക്കി.
വിസ്മയാ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കൊല്ലം അഡീഷ്ണല്‍ സെഷന്‍സ് കോടതി കണ്ടത്തിയിരുന്നു. പ്രോസിക്യൂഷന്‍ ചുമത്തിയ എല്ലാ കുറ്റങ്ങളും കോടതി ശരി വയ്ക്കുകയായിരുന്നു. 304 b - സ്ത്രീധ പീഡനത്തെ ചൊല്ലിയുള്ള മരണം, 306 -ാം വകുപ്പ് ആത്മഹത്യാപ്രേരണ, 498 A സ്ത്രീധന പീഡനം, എന്നീ വകുപ്പുകളാണ് ശരിവച്ചത്. തുടര്‍ന്ന് ജാമ്യത്തിലായിരുന്ന കിരണ്‍ കുമാറിന്റെ ജാമ്യം കോടതി റദ്ദാക്കുകയായിരുന്നു.
2019 മെയ് 31 നായിരുന്നു വിസ്മയയും കിരണും തമ്മിലുള്ള വിവാഹം. തൊട്ടടുത്ത വര്‍ഷം തന്നെ ഭര്‍തൃപീഡനം സഹിക്കവയ്യാതെ 2021 ജൂണ്‍ 21 വിസ്മയ ആത്മഹത്യ ചെയ്തു. വിസ്മയയുടേത് കൊലപാതകമാണെന്ന് ആരോപിച്ച് 2021 ജൂണ്‍ 22 ന് കുടുംബം രംഗത്ത് വന്നു. ജൂണ്‍ 22ന് തന്നെ ഭര്‍ത്താവ് കിരണ്‍ കുമാര്‍ അറസ്റ്റിലായി. അന്ന് തന്നെ കിരണിനെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ജൂണ്‍ 25 വിസ്മയയുടേത് തൂങ്ങിമരണം ആണെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. 2021 സെപ്റ്റംബര്‍ 10ന് അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 2022 ജനുവരി 10ന് കേസില്‍ വിചാരണ ആരംഭിച്ചു. 2022 മാര്‍ച്ച് 2ന് കിരണ്‍ കുമാറിന് സുപ്രിംകോടതി ജാമ്യം നല്‍കി. വിസ്മയ മരിച്ച് പതിനൊന്ന് മാസവും രണ്ട് ദിവസവും പൂര്‍ത്തിയാകുന്ന മെയ് 23, 2022 ന് കേസില്‍ കിരണ്‍ കുറ്റക്കാരനെന്ന് കണ്ടെത്തിക്കൊണ്ട് അന്തിമ വിധിയും വന്നു.
Content Highlights: 'Completely satisfied with the verdict, a proud achievement for the police'; Awesome Case Investigation Team
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !