കെ റെയില്‍ സര്‍വേ; ജിയോ ടാഗ് നേരത്തെ തന്നെ ആകാമായിരുന്നില്ലേ? :ഹൈക്കോടതി

0

കൊച്ചി:
കെ റെയില്‍ സര്‍വേയ്ക്ക് ജിയോ ടാഗ് നേരത്തെ തന്നെ ആകാമായിരുന്നില്ലേയെന്ന് ഹൈക്കോടതി. എങ്കില്‍ ഇത്രയും കോലാഹലത്തിന്റെ ആവശ്യം ഉണ്ടാകുമായിരുന്നില്ലല്ലോ എന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു.

സാമൂഹ്യ ആഘാത പഠനത്തിനായി സര്‍ക്കാര്‍ ഇത്രയും കാലോഹലം ഉണ്ടാക്കേണ്ട കാര്യമില്ല. കൊണ്ടുവന്ന സര്‍വേക്കല്ലുകള്‍ എവിടെയെന്നും കെ റെയിലിനോട് സിംഗിള്‍ ബെഞ്ച് ചോദിച്ചു.

കെ റെയിലിനായി കല്ലിടുന്നത് മരവിപ്പിച്ചെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ജിയോ ടാഗ് വഴിയാണ് സര്‍വേയെന്ന് സര്‍ക്കാര്‍ അറിയിച്ചപ്പോഴാണ് ഇത് നേരത്തെ തന്നെ ആകാമായിരുന്നില്ലേ എന്ന് കോടതി ചോദിച്ചത്. സാമൂഹ്യാകാഘ പഠനത്തിന്റെ മറവില്‍ വലിയ കല്ലിടുന്നത് എന്തിനെന്ന് സര്‍ക്കാര്‍ മറുപടി പറഞ്ഞിട്ടില്ലെന്നും കോടതി പറഞ്ഞു. എന്തുമാകാമെന്ന നിലപാട് ബ്യൂറോക്രസിയുടേതാണെന്ന് വിമര്‍ശിച്ച കോടതി, വികസനത്തിന്റെ പേരില്‍ കേരളത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നത് എന്തിനാണെന്നും ചോദിച്ചു. ഇത് ആശങ്കപ്പെടുത്തുന്നെന്നും കോടതി നിരീക്ഷിച്ചു.

ജിയോ ടാഗ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പുതിയ ഉത്തരവ് സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കി. കൊച്ചി മെട്രോ ആവശ്യമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തി, അതുകൊണ്ട് സ്ഥലമേറ്റെടുപ്പിന് പ്രശ്നങ്ങള്‍ ഉണ്ടായില്ല, സില്‍വര്‍ ലൈനും ആവശ്യമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നും കോടതി പറഞ്ഞു. സംസ്ഥാനത്തെ ഈ ബഹളങ്ങളാണ് പദ്ധതി സംബന്ധിച്ച കേന്ദ്ര നിലപാടിനേയും സ്വാധീനിച്ചതെന്ന് കരുതുന്നതായി ഹൈക്കോടതി നിരീക്ഷിച്ചു. തുടക്കത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാടായിരുന്നെന്നും ഹൈക്കോടതി പറഞ്ഞു. സില്‍വര്‍ ലൈന്‍ കല്ലിടല്‍ ചോദ്യം ചെയ്തുളള ഹര്‍ജിയില്‍ രേഖകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍ കോടയില്‍ പറഞ്ഞു. ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റി.
Content Highlights: K Rail Survey: Couldn't the geo-tag have already happened ?: High Court
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !