ആലുവ: നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘം ദിലീപിന്റെ ആലുവയിലെ 'പത്മസരോവരം' വീട്ടിലെത്തിയാണ് നടിയെ ചോദ്യം ചെയ്യുന്നത്.
പന്ത്രണ്ട് മണിയോടുകൂടിയാണ് അന്വേഷണ സംഘം പത്മസരോവരത്തെത്തിയത്. അൽപം മുൻപ് കാവ്യയുടെ മാതാപിതാക്കൾ ഇവിടെയെത്തിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് കാവ്യയ്‌ക്ക് നേരത്തെ രണ്ട് തവണ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു.
ആദ്യ തവണ നോട്ടീസ് നൽകിയപ്പോൾ സ്ഥലത്തില്ലെന്ന് കാവ്യ അറിയിക്കുകയായിരുന്നു. സാക്ഷിയായ തന്നെ വീട്ടിൽവച്ച് ചോദ്യം ചെയ്യാമെന്നായിരുന്നു രണ്ടാം തവണ നടി അറിയിച്ചത്. എന്നാൽ അന്ന് അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നില്ല. തുടർന്ന് ഈ മാസം ആറിന് ക്രൈംബ്രാഞ്ച് കാവ്യയ്ക്ക് നോട്ടീസ് നൽകുകയായിരുന്നു.
നടിയെ ആക്രമിച്ച കേസിന്‍റെ ഗൂഢാലോചനയിൽ ദിലീപിനൊപ്പം ഭാര്യ കാവ്യയ്ക്കും പങ്കുണ്ടോയെന്നാണ് തുടരന്വേഷണത്തിൽ പ്രത്യേക അന്വേഷണസംഘം പരിശോധിക്കുന്നത്. ഇതിൽ വ്യക്തത വരുത്തുന്നതിനാണ് ചോദ്യം ചെയ്യുന്നത്.
Content Highlights : Crime Branch team at Dileep's house; Kavya questions Madhavan
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !