തൃശൂര്‍: പൂര വിളംബരത്തിന് തുടക്കം കുറിച്ച് നെയ്തലക്കാവ് ഭഗവതി വടക്കുന്നാഥന്റെ തെക്കേ ഗോപുരനട തുറന്നതോടെ തൃശൂര്‍ പൂര ലഹരിയില്‍ മുങ്ങി.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കൊമ്ബന്‍ എറണാകുളം ശിവകുമാറാണ് ഭഗവതിയുടെ തിടമ്ബേറ്റിയത്.
ഭഗവതി പ്രദക്ഷിണ വഴിയിലൂടെ വടക്കുന്നാഥനെ വലം വെച്ച് ഉള്ളില്‍ പ്രവേശിച്ചു. പിന്നീട് തെക്കേ ഗോപുര നട തുറന്ന് പുറത്തിറങ്ങി ശ്രീമൂല സ്ഥാനത്തും നിലപാട് തറയിലേക്കും എത്തിയതോടെയാണ് ചടങ്ങ് പൂര്‍ത്തിയായത്.
ഇതോടെ 36 മണിക്കൂര്‍ നീളുന്ന പൂരം ചടങ്ങുകള്‍ക്ക് ഔപചാരികമായ തുടക്കമായി. ചൊവ്വാഴ്ചയാണ് തൃശൂര്‍ പൂരം. രാവിലെ 11ന് മഠത്തില്‍ വരവ് പഞ്ചവാദ്യവും തുടര്‍ന്ന് ഉച്ചയോടെ ഇലഞ്ഞിത്തറ മേളവും നടക്കും. വൈകീട്ട് 5നാണ് തെക്കോട്ടിറക്കവും തുടര്‍ന്ന് കുട മാറ്റവും നടക്കുക.
Content Highlights : The south tower of the north gate was opened; Thrissur celebrates intoxication
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !