പരിയേറും പെരുമാള്‍, കര്‍ണന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തിലെത്തുന്നു.
ഉദയനിധി സ്റ്റാലിന്‍ നായകനാകുന്ന സിനിമയില്‍ കീര്‍ത്തി സുരേഷ് ആണ് നായിക. ശക്തമായ കഥാപാത്രവുമായി വടിവേലുവും അഭിനയിക്കുന്നു. മാമന്നന്‍ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ സെറ്റില്‍ ഫഹദ് ജോയിന്‍ ചെയ്തു. എ.ആര്‍. റഹ്മാന്‍ ആണ് സംഗീതം. തേനി ഈശ്വര്‍ ആണ് ഛായാഗ്രഹണം.
2017-ല്‍ വേലൈക്കാരന്‍ എന്ന ചിത്രത്തിലൂടെയാണ് ഫഹദ് തമിഴില്‍ എത്തുന്നത്. പിന്നീട് സൂപ്പര്‍ ഡീലക്സ് എന്നൊരു ചിത്രത്തിലും അഭിനയിച്ചു. കഴിഞ്ഞ വര്‍ഷം അല്ലു അര്‍ജുന്‍ ചിത്രം 'പുഷ്പ'യിലൂടെ താരം തെലുങ്കിലും അരങ്ങേറ്റം നടത്തിയിരുന്നു. ചിത്രത്തില്‍ വില്ലനായി എത്തിയ ഫഹദിന്റെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു.
Content Highlights: Fahad Fazil to play villain again?
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !