'പ്രളയകാലത്തെ താരം' ജെയ്സൽ അറസ്റ്റിൽ; സദാചാര പൊലീസ് ചമഞ്ഞ് പണം തട്ടിയതിന്

0
'പ്രളയകാലത്തെ താരം' ജെയ്സൽ അറസ്റ്റിൽ; സദാചാര പൊലീസ് ചമഞ്ഞ് പണം തട്ടിയതിന് | 'Flood star' Jaisal arrested; For embezzling money from the moral police

താനൂര്‍
| തൂവല്‍ കടപ്പുറത്തെത്തിയ യുവാവും യുവതിയും സഞ്ചരിച്ച കാര്‍ തടഞ്ഞു നിര്‍ത്തി താക്കോല്‍ ഊരിയെടുത്ത ശേഷം ഒന്നിച്ചു നിര്‍ത്തി ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയെ താനൂർ പൊലീസ് പിടികൂടി. 2018 ലെ പ്രളയത്തിൽ മലപ്പുറം വേങ്ങര വലിയോറയിൽ മുതുക് ചെവിട്ടുപടിയാക്കി നൽകി ശ്രദ്ധേയനായ പരപ്പനങ്ങാടി ആവിൽ ബീച്ച് കുട്ടിച്ചിന്റെ പുരക്കൽ ജെയ്സൽ (37) യാണ് പിടികൂടിയത്. 2021 ഏപ്രിൽ 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തിൽ താനൂര്‍ സ്വദേശിയായ യുവാവാണ് ജെയ്സലിനെതിരെ പരാതിനല്കിയിരുന്നത്.

താനൂര്‍ തൂവല്‍ കടപ്പുറത്തെത്തിയ യുവാവും യുവതിയും സഞ്ചരിച്ച കാര്‍ തടഞ്ഞു നിര്‍ത്തി താക്കോല്‍ ഊരിയെടുത്ത ശേഷം ഒന്നിച്ചു നിര്‍ത്തി മൊബൈലിൽ ഫോട്ടോയെടുത്തു. ഒരു ലക്ഷം ലക്ഷം രൂപ തന്നാല്‍ വിട്ടയക്കാമെന്ന് ഭീഷണിപ്പെടുത്തിയതോടെ സുഹൃത്തിന്റെ ഗൂഗിള്‍ പേ വഴി അയ്യായിരം രൂപ കൈപ്പറ്റിയ ശേഷം കരഞ്ഞ് പറഞ്ഞതിനെ തുടര്‍ന്നാണ് ഇയാള്‍ തങ്ങളെ ഇരുവരെയും വിട്ടതെന്നാണ് പോലീസിന് നല്‍കിയ പരാതി.

കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് പ്രതി തിരുവനന്തപുരം, കൊല്ലം , മംഗലാപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്നും, ബുധനാഴ്‌ച്ച താനൂർ റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്നാണ് പിടികൂടിയതെന്നും പോലീസ് പറഞ്ഞു. ജില്ലാ കോടതിയിലും ഹൈക്കോടതിയിലും നൽകിയ മുൻകൂർ ജാമ്യ അപേക്ഷകൾ തള്ളിയെന്നും പോലീസ് അറിയിച്ചു. നാളെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കും.

താനൂർ സിഐ. ജീവൻ ജോർജിന്റെ നിർദ്ദേശപ്രകാരം താനൂർ എസ് .ഐ ശ്രീജിത്ത്, എസ്‌ഐ. രാജു, എഎസ്ഐ റഹിം യൂസഫ്, സി.പി.ഒ കൃഷ്ണ പ്രസാദ്, തിരൂർ പൊലീസ് സ്റ്റേഷനിലെ സി.പി.ഒമാരായ ഷെറിൻജോൺ, അജിത്ത്, ധനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. നാളെ പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കും.

2018 ലെ പ്രളയത്തിൽ മലപ്പുറം വലിയോറയിൽ രക്ഷാപ്രവര്‍ത്തനത്തിനിടെ സ്ത്രീകള്‍ക്ക് തോണിയിലേക്ക് കയറാന്‍ കുനിഞ്ഞു നിന്ന് മുതുക് ചവിട്ടുപടിയായി നല്‍കി ശ്രദ്ധേയനായ വ്യക്തിയാണ് ജെയ്‌സല്‍.
Content Highlights: 'Flood star' Jaisal arrested; For embezzling money from the moral police
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !