വിദ്വേഷ പ്രസംഗം: പി സി ജോര്‍ജിന് ഇടക്കാല ജാമ്യം

0
വിദ്വേഷ പ്രസംഗം: പി സി ജോര്‍ജിന് ഇടക്കാല ജാമ്യം | Hate speech: PC George granted interim bail

വെണ്ണലയിലെ മതവിദ്വേഷ പ്രസംഗക്കേസില്‍ പിസി ജോര്‍ജിന് ഇടക്കാല ജാമ്യം. ഉപാധികളോടെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. നിയമത്തില്‍ നിന്ന് ഒളിക്കില്ലെന്ന് പിസി ജോര്‍ജ് കോടതിയെ അറിയിച്ചു. 33 വര്‍ഷമായി എംഎല്‍എ ആയിരുന്നുവെന്നും അദ്ദേഹം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കി. 

നേരത്തെ പിസി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷന്‍ കോടതി തള്ളിയിരുന്നു. പിസി ജോര്‍ജ്  കിഴക്കേക്കോട്ടയില്‍ സമാന രീതിയില്‍ പ്രസംഗിച്ചെന്നും അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷവും വിദ്വേഷ പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചെന്നുമുള്ള പൊലീസ് വാദം അംഗീകരിച്ചായിരുന്നു കോടതി വിധി. പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുമെന്ന് മകന്‍ ഷോണ്‍ ജോര്‍ജ് അറിയിച്ചത്. 

പിസി ജോര്‍ജ് നടത്തിയത് പ്രകോപനപ്രസംഗം തന്നെയാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. പ്രസംഗം മതസ്പര്‍ധയുണ്ടാക്കാനും ഐക്യം തകര്‍ക്കാനും കാരണമാകുമെന്ന് വ്യക്തമാണ്. പിസി ജോര്‍ജിനെതിരെ ചുമത്തിയ വകുപ്പുകള്‍ അനാവശ്യമെന്ന് പറയാന്‍ സാധിക്കില്ലെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളികൊണ്ടുള്ള ഉത്തരവില്‍ കോടതി വ്യക്തമാക്കി. കിഴക്കേക്കോട്ടയിലെ വിദ്വേഷ പ്രസംഗത്തിന് സമാനമായത് പിസി ജോര്‍ജ് ആവര്‍ത്തിച്ചത് ഗൂഢലക്ഷ്യങ്ങളോടെയാണെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു. സമാന കുറ്റം ആവര്‍ത്തിക്കരുതെന്ന് തിരുവനന്തപുരം കോടതി നിര്‍ദേശിച്ചിരുന്നില്ലേയെന്ന് എറണാകുളം കോടതി പിസി ജോര്‍ജിനോട് വാദത്തിനിടെ ചോദിച്ചു.

വെണ്ണലയിലെ ക്ഷേത്രത്തില്‍ സപ്താഹ യജ്ഞത്തിന്റെ ഭാഗമായി നടന്ന പ്രസംഗത്തിനിടയില്‍  ഒരു സമുദായത്തിനെതിരെ ഗുരുതരമായ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തി എന്നാണ് പരാതി. ഇത് വ്യക്തമാക്കി ഇന്റലിജന്‍സ് റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ജാമ്യാമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്. പ്രസംഗം വിവാദമായ സാഹചര്യത്തില്‍ അറസ്റ്റ് തടയണം എന്നാവശ്യപ്പെട്ട് പി.സി ജോര്‍ജ് എറണാകുളം സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ഒരു മതവിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ആയിരുന്നില്ല വെണ്ണലയിലെ തന്റെ പ്രസംഗമെന്നാണ് പി.സി ജോര്‍ജ് കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. 

ഇതിനിടെ വെണ്ണലയിലെ പരിപാടിയിലേക്ക് പി.സി ജോര്‍ജ്ജിനെ വിളിച്ചതിലെ ഗൂഢാലോചന അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു വ്യക്തമാക്കിയിരുന്നു. വിദ്വേഷ പ്രസംഗം ആവര്‍ത്തിക്കാനുള്ള സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടാണോ സംഘാടകര്‍ ക്ഷണിച്ചതെന്ന് അന്വേഷിക്കുമെന്നും, പി സി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യുന്നതില്‍ പോലീസിന് തിടുക്കമില്ലെന്നും കമ്മീഷണര്‍ പറഞ്ഞിരുന്നു.

നേരത്തെ, അനന്തപുരി ഹിന്ദുമഹാസമ്മേളനത്തില്‍ പി.സി ജോര്‍ജ് നടത്തിയ പ്രസംഗത്തിന്റെ പേരില്‍ അദ്ദേഹത്തെ പോലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിനു പിന്നാലെ മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹം ജാമ്യം നേടി പുറത്തിറങ്ങുകയും ചെയ്തു. ജാമ്യാപേക്ഷയെ എതിര്‍ക്കാതിരുന്ന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്.
Content Highlights: Hate speech: PC George granted interim bail
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !