കെ ​സ്വി​ഫ്റ്റ് ബ​സ് സ്റ്റാൻഡിലെ തൂ​ണു​ക​ൾ​ക്കി​ടെ​യി​ൽ കു​ടു​ങ്ങി

0
കെ ​സ്വി​ഫ്റ്റ് ബ​സ് സ്റ്റാൻഡിലെ തൂ​ണു​ക​ൾ​ക്കി​ടെ​യി​ൽ കു​ടു​ങ്ങി \ K Swift crashed into the pillars of the bus stand

സ്വിഫ്റ്റ് ബസ് (swift bus) സ്റ്റാൻഡിലെ തൂണുകൾക്കിടയിൽ കുടുങ്ങി. ഇന്ന് രാവിലെ ബംഗളൂരുവിൽ നിന്നും എത്തിയ സ്വിഫ്റ്റ് ബസാണ് കോഴിക്കോട് ബസ് സ്റ്റാൻഡിലെ (kozhikode bus stand) തൂണുകൾക്കിടയിൽ കുടുങ്ങിയത്. യാത്രക്കാരെ ഇറക്കിയ ശേഷം ബസ് മുന്നോട്ട് എടുക്കുന്നതിനിടെയാണ് അപകടമുണ്ടാകുന്നത്. ബസ് പുറത്തിറക്കണമെങ്കിൽ ഒന്നുകിൽ ഗ്ലാസ് പൊട്ടിക്കണം, അല്ലെങ്കിൽ തൂണുകളുടെ വശങ്ങൾ അറുത്ത് മാറ്റണം. 

തൂണുകളുടെ അകലം കണക്കാക്കുന്നതിൽ ഡ്രൈവറിന് വന്ന പിഴവാണ് ബസ് കുടുങ്ങാൻ കാരണം. ബസ് പുറത്തെടുക്കാൻ ശ്രമിച്ചതോടെ കൂടുതൽ ജാമാവുകയായിരുന്നു. ബസ് പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിന്റെ അപാകത കൂടിയാണ് ഈ സംഭവം ചൂണ്ടിക്കാട്ടുന്നത്. ബസ് നിർത്തിയിടുന്ന സ്ഥലത്തെ തൂണുകൾ ഉൾപ്പെടെ നിർമ്മിച്ചത് കൃത്യമായ അകലം കണക്കാക്കാതെയാണെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു.
Content Highlights: K Swift crashed into the pillars of the bus stand
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !