കൊച്ചി: സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചതിന് നടി മഞ്ജു വാര്യര്‍ പരാതി നല്‍കിയത് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ.
തനിക്കെതിരെ തുടര്‍ച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് മഞ്ജുവിന്റെ പരാതി. കേസില്‍ മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് ഇളമക്കര പൊലീസ് സനല്‍ കുമാറിനെതിരെ കേസെടുത്തു. ഭീഷണിപ്പെടുത്തല്‍, ഐടി ആക്‌ട് ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
ദിവസങ്ങള്‍ക്കു മുന്‍പാണ് മഞ്ജു വാര്യരെക്കുറിച്ച് സനല്‍കുമാര്‍ ഫേയ്സ്ബുക്കില്‍ പോസ്റ്റിട്ടത്. മഞ്ജുവിന്റെ ജീവന്‍ തുലാസിലാണെന്നും അവര്‍ തടവറയിലാണെന്നുമാണ് കുറിച്ചത്. വധഗൂഡാലോചനയുമായി ബന്ധപ്പെട്ട് മഞ്ജുവാര്യരുടെ മൊഴിയെടുത്തതിന് തൊട്ടുപിന്നാലെയാണ് രായ്ക്ക് രാമാനം അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നും മഞ്ജുവാര്യര്‍ ഉള്‍പ്പെടെ ചില മനുഷ്യരുടെ ജീവന്‍ തുലാസിലാണ് എന്ന് ബലമായി സംശയിക്കുന്നു എന്നും സനല്‍കുമാര്‍ പറഞ്ഞിരുന്നു.
Content Highlights: Manju Warrier's complaint; Case against director Sanalkumar Sasidharan
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !