കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനായ 'അമ്മ'യുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് നടി മാലാ പാര്‍വതി രാജിവച്ചു.
പീഡനക്കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബുവിന് എതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി.
വിജയ് ബാബുവിന് എതിരെ നടപടി വേണമെന്ന് സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, കഴിഞ്ഞദിവസം ചേര്‍ന്ന 'അമ്മ' എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ വിജയ് ബാബുവിനെ ഭരണസമിതിയില്‍ നിന്ന് മാറ്റി നിര്‍ത്തിയാല്‍ മതിയെന്ന തീരുമാനത്തിലെത്തി. ഇതിന് പിന്നാലെയാണ് മാലാ പാര്‍വതി രാജിവച്ചത്.
നടി ശ്വേത മേനോന്‍ അധ്യക്ഷയായ സമിതിയില്‍ നിന്നാണ് മാലാ പാര്‍വതി രാജിവച്ചത്. വിജയ് ബാബുവിന് എതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത് മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യമാണെന്നും സംഘടനയില്‍ നിന്ന് പുറത്താക്കണമെന്നും സമിതി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
എന്നാല്‍, 'അമ്മ' എക്‌സിക്യൂട്ടീവ് യോഗത്തില്‍, വിജയ് ബാബു നല്‍കിയ കത്ത് അംഗീകരികരിക്കുകയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് മാറ്റി നിര്‍ത്തിയാവല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. ആരോപണം സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കുന്നതിനാല്‍ തന്നെ എക്‌സിക്യൂട്ടീവില്‍ നിന്ന് മാറ്റി നിര്‍ത്തണം എന്നായിരുന്നു വിജയ് ബാബുവിന്റെ കത്ത്.
Content Highlights: No action against Vijay Babu; Mala Parvathy resigns from mother's grievance redressal cell
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !