തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി സ്കൂൾ വാഹനങ്ങൾക്ക് മാർഗരേഖ പുറത്തിറക്കി സർക്കാർ. സ്കൂള്‍ ബസുകളുടെ ഡ്രൈവര്‍മാര്‍ക്ക് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധമാക്കി. ഡ്രൈവര്‍മാര്‍ യൂണിഫോം ധരിക്കണം. വെള്ള ഷര്‍ട്ടും കറുത്തപാന്റുമാണ് യൂണിഫോം. തിരിച്ചറിയല്‍ കാര്‍ഡും നിര്‍ബന്ധമാണ്.
വാഹനങ്ങളുടെ പരമാവധി വേഗം 50 കിലോമീറ്ററായി നിജപ്പെടുത്തുമെന്ന് ഗതാഗതവകുപ്പിന്റെ മാര്‍ഗരേഖയിൽ പറയുന്നു. സ്പീഡ് ഗവർണറും ജിപിഎസ് സംവിധാനവും നിർബന്ധമാക്കി. മുന്നിലും പിന്നിലും സ്കൂൾ വാഹനമെന്ന് രേഖപ്പെടുത്തണം. വിദ്യാർഥികളെ നിർത്തി യാത്ര ചെയ്യിക്കാൻ പാടില്ലെന്നും മാർഗരേഖയിൽ പറയുന്നു.
മാർഗനിർദേശങ്ങൾ:
◙ സ്കൂൾ കുട്ടികളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന മറ്റ് വാഹനങ്ങളിൽ ഓൺ സ്കൂൾ ഡ്യൂട്ടി എന്ന ബോർഡ് വയ്ക്കണം
◙ കുട്ടികളെ കൊണ്ട് പോകുന്ന മറ്റ് പബ്ലിക് സർവീസ് വാഹനത്തിലെ ഡ്രൈവർ കാക്കി കളർ യൂണിഫോം ധരിക്കണം
◙ ഡ്രൈവറായി നിയോഗിക്കപ്പെടുന്നവർ മദ്യപിച്ച് വാഹനമോടിച്ചതിനോ അമിതവേഗതയ്ക്കോ അപകടകരമായി വാഹനമോടിച്ചതിനോ മറ്റ് കുറ്റകൃത്യങ്ങൾക്കോ ശിക്ഷിക്കപ്പെട്ടവരല്ലെന്നും വെറ്റില മുറുക്ക്, മദ്യപാനം, ലഹരി വസ്തുക്കളുടെ ഉപയോഗം എന്നീ ദുശീലങ്ങളില്ലാത്തവരാണെന്നും ബന്ധപ്പെട്ടവർ ഉറപ്പ് വരുത്തണം
◙ സ്കൂൾ തുറക്കുന്നതിനു മുൻപ് വാഹനങ്ങളിൽ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന നടത്തണം
◙ വാതിലുകളുടെ എണ്ണത്തിന് തുല്യമായ ഡോർ അറ്റൻഡർമാർ വേണം
◙ 12 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ഒരു സീറ്റിൽ രണ്ടു പേർക്ക് യാത്ര ചെയ്യാം
◙ ഓരോ ട്രിപ്പിലും യാത്ര ചെയ്യുന്ന കുട്ടികളുടെ പേര്, മറ്റു വിവരങ്ങൾ എന്നിവ രേഖപ്പെടുത്തിയ രജിസ്റ്റർ സൂക്ഷിക്കണം
◙ ഡോറുകൾക്ക് ലോക്കുകളും ജനലുകൾക്ക് ഷട്ടറുകളും സൈഡ് ബാരിയറുകളും ഉണ്ടായിരിക്കണം
◙ ഫസ്റ്റ് എയ്ഡ് ബോക്സ് എല്ലാ സ്കൂൾ വാഹനത്തിലും സൂക്ഷിക്കണം
◙ സ്കൂൾ വാഹനങ്ങളിൽ കുട്ടികൾ കയറുന്നതും ഇറങ്ങുന്നതും കൃത്യമായി കാണുന്ന രീതിയിലുള്ള കോൺവെക്സ് ക്രോസ് വ്യൂ കണ്ണാടിയും വാഹനത്തിനകത്ത് കുട്ടികളെ പൂർണമായി ശ്രദ്ധിക്കാൻ പറ്റുന്ന രീതിയിലുള്ള പാരബോളിക് റിയർവ്യൂ മിററും ഉണ്ടായിരിക്കണം
◙ വാഹനത്തിനകത്ത് ഫയർ എക്സ്റ്റിൻഗ്യുഷർ കാണാവുന്ന രീതിയിൽ ഘടിപ്പിച്ചിരിക്കണം
◙ കൂളിംഗ് ഫിലിം / കർട്ടൻ എന്നിവ പാടില്ല
◙ എമർജൻസി എക്സിറ്റ് സംവിധാനം ഉണ്ടായിരിക്കണം
◙ ഓരോ വാഹനത്തിലും ഒരു അധ്യാപകനെയോ/അനധ്യാപകനെയൊ റൂട്ട് ഓഫീസർ ആയി നിയോഗിക്കണം
◙ സ്കൂളിന്റെ പേരും ഫോൺ നമ്പറും വാഹനത്തിന്റെ ഇരുവശങ്ങളിലും പ്രദർശിപ്പിക്കണം
◙ വാഹനത്തിന്റെ പുറകിൽ ചൈൽഡ് ലൈൻ (1098) പോലീസ് (100) ആംബുലൻസ് (102) ഫയർഫോഴ്സ് (101) മുതലായ ഫോൺ നമ്പറുകൾ പ്രദർശിപ്പിക്കണം.
Content Highlights: for school vehicles; Ten years of work experience is mandatory for drivers


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !