ഗ്രൂപ്പില്‍ നിന്ന് പുറത്തുപോകാന്‍ പുതിയ സംവിധാനവുമായി വാട്സപ്പ്. ഗ്രൂപ്പുകളില്‍ നിന്ന് ലെഫ്റ്റ് ആവുമ്ബോള്‍ അവിടെ മറ്റുള്ള എല്ലാ അംഗങ്ങള്‍ക്കും നിലവില്‍ അത് അറിയാന്‍ കഴിയും.
പുതിയ സംവിധാനത്തില്‍ ആരും അറിയാതെ ഗ്രൂപ്പ് വിടാന്‍ സാധിക്കും. ഈ ഫീച്ചര്‍ നിലവില്‍ നിര്‍മാണത്തിലാണെന്നും ഏറെ വൈകാതെ ഉപയോക്താക്കള്‍ക്ക് ലഭ്യമാവുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പുതിയ സംവിധാനം അനുസരിച്ച് ഒരു അംഗം ഗ്രൂപ്പ് വിടുമ്ബോള്‍ അഡ്മിന്മാര്‍ക്ക് മാത്രമേ അത് അറിയാന്‍ കഴിയൂ. വാട്സപ്പ് ഡെസ്ക്ടോപ്പ് ബീറ്റ വേര്‍ഷനുകളിലും ഇത് ലഭ്യമായേക്കും. എന്നാല്‍, ആന്‍ഡ്രോയ്ഡ്, ആപ്പിള്‍ വാട്സപ്പ് ബീറ്റ വേര്‍ഷനിലാവും ആദ്യം ഈ ഫീച്ചര്‍ ലഭ്യമാവുക.
Content Highlights: WhatsApp with the new system to leave the group


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !