മലപ്പുറം: ഇന്ത്യയുടെ വൈവിധ്യം സമ്പൂർണമായും ഉൾക്കൊണ്ട ഭാഷയാണ് ഉർദുവെന്നും അത് എക്കാലത്തും നിലനില്ക്കുമെന്നും നജീബ് കാന്തപുരം എം.എൽ.എ. പ്രസ്താവിച്ചു. കെ.യു.ടി.എ. സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതത്തിന്റെ പേരിൽ ഉർദു ഭാഷയെ ഇല്ലാതെയാക്കാൻ ചിലർ നടത്തുന്ന നീക്കങ്ങൾ വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ.യു. ടി.എ. ജില്ലാ പ്രസിഡണ്ട് കെ .ഇ. ജലീൽ അദ്ധ്യക്ഷത വഹിച്ചു.
പുതുതായി നിയമിതനായ ഉർദു സ്പെഷ്യൽ ഓഫീസർ കെ.പി.സുനിൽ കുമാറിന് സ്വീകരണം നല്കി. കെ.യു. ടി.എ. സംസ്ഥാന പ്രസിഡണ്ട് ഡോ: കെ.പി. ശംസുദീൻ തിരൂർക്കാട് മുഖ്യപ്രഭാഷണം നിർവഹിച്ചു. അഹമ്മദ് കുട്ടി മാസ്റ്റർ ( GHSS പൊൻ മുണ്ടം), അബ്ദുല്ല മാസ്റ്റർ ( പന്തല്ലൂർ HSS ), മൊയ്തീൻ കുട്ടി മാസ്റ്റർ ( GUPS കാളികാവ്), നസീറുണ്ണീൻ മാസ്റ്റർ, അസീസ് മാസ്റ്റർ (MVHSS അരിയല്ലൂർ), ആമിന ടീച്ചർ ( ചീക്കോട് HSS ), മൈമൂന ടീച്ചർ (AUP S വാവൂർ) ഓമന ടീച്ചർ, മറിയുമ്മ ടീച്ചർ
എന്നിവർക്ക് യാത്രയപ്പ് നല്കി. കെ.യു.ടി.എ സംസ്ഥാന ഭാരവാഹികളായ അബ്ദുൽ സത്താർ, ടി.എച്ച്. അബ്ദുൽ കരീം, അബ്ദുനൂർ എന്നിവർ ആശംസകൾ അർപ്പിച്ചു.
സാജിദ് മൊക്കൻ സ്വാഗതവും വി.അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു.
Content Highlights: Urdu is a diverse language Najeeb Kanthapuram
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !