ELECTION UPDATE : 🔘 ലോക്സഭാ തിരഞ്ഞെടുപ്പ്: പോളിങ് ശതമാനം

പണം നഷ്ടപ്പെടാതിരിക്കാന്‍ മുന്നറിയിപ്പ്: ഫോണില്‍ ഈ മെസേജ് കിട്ടിയെങ്കില്‍ ഉടന്‍ ഡിലീറ്റ് ചെയ്യുക

0
പണം നഷ്ടപ്പെടാതിരിക്കാന്‍ മുന്നറിയിപ്പ്: ഫോണില്‍ ഈ മെസേജ് കിട്ടിയെങ്കില്‍ ഉടന്‍ ഡിലീറ്റ് ചെയ്യുക | Warning not to lose money: If you get this message on your phone, delete it immediately

എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് ഗൗരവമേറിയ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. നിങ്ങളുടെ അക്കൗണ്ട് ബ്ലോക്കു ചെയ്തിരിക്കുന്നു എന്നു പറഞ്ഞ് എസ്‌എംഎസ് വന്നാല്‍ പ്രതികരിക്കാതെ ഉടനെ ഡിലീറ്റ് ചെയ്യണമെന്നാണ് മുന്നറിയിപ്പ്.

ഇങ്ങനെ വരുന്ന ലിങ്കുകളില്‍ ക്ലിക്കു ചെയ്യരുതെന്നും അതൊരു വ്യാജ എസ്‌എംഎസ് ആണെന്നുമാണ് സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്. വ്യാജ എസ്‌എംഎസ് എത്തുന്നത് ഇങ്ങനെയാണ്.

'Dear A/c holder SBI BANK documents has expired A/c will be Blocked Now Click https://sbikvs.ll Update by Net Banking'

പണവും വ്യക്തിഗത വിവരങ്ങളും മോഷ്ടിക്കാന്‍ ഉപയോഗിക്കുന്ന പുതിയ തട്ടിപ്പിനെക്കുറിച്ച്‌ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതാണിത്. എസ്‌ബിഐ ഉപയോക്താക്കളോട് അക്കൗണ്ട് ബ്ലോക്ക് ചെയ്‌തതായി അറിയിക്കുന്ന സന്ദേശങ്ങളില്‍ ജാഗ്രത പാലിക്കാനാണ് പിഐബിയും ആവശ്യപ്പെടുന്നത്. തട്ടിപ്പുകാര്‍ ഇത്തരം അലേര്‍ട്ടുകള്‍ എസ്‌എംഎസുകളിലൂടെ അയക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇത്തരം സന്ദേശങ്ങളോടും കോളുകളോടും പ്രതികരിക്കരുതെന്ന് എസ്ബിഐ ഉപയോക്താക്കള്‍ക്ക് പിഐബി മുന്നറിയിപ്പ് നല്‍കുന്നു.

ബാങ്കിങ് വിശദാംശങ്ങള്‍ പങ്കിടാന്‍ ആവശ്യപ്പെടുന്ന ഇമെയിലുകള്‍/എസ്‌എംഎസ് എന്നിവയോട് പ്രതികരിക്കരുതെന്നും മുന്നറിയിപ്പുണ്ട്. ഇത്തരത്തിലുള്ള എന്തെങ്കിലും സന്ദേശം ലഭിച്ചാല്‍ [email protected] എന്ന വിലാസത്തില്‍ റിപ്പോര്‍ട്ട് ചെയ്യുക, ബാങ്ക് ഉടനടി നടപടിയെടുക്കും.

വ്യാജ സന്ദേശങ്ങളും മാല്‍വെയര്‍ ലിങ്കുകളും ഉപയോഗിച്ച്‌ തട്ടിപ്പുകാര്‍ എസ്ബിഐ ഉപയോക്താക്കളെ ലക്ഷ്യമിടുന്നത് ഇതാദ്യമല്ല. നേരത്തേ, എസ്ബിഐ ഉപയോക്താക്കളോട് ബാങ്കിങ് വ്യക്തിഗത വിശദാംശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് അയച്ച ലിങ്കില്‍ ക്ലിക്കുചെയ്തും തട്ടിപ്പ് നടത്തിയിരുന്നു.

✍️ അബ്ദുൾ ജലീൽ
     ടെക്: അനലിസ്റ്റ്, മീഡിയവിഷൻ ലൈവ്
Content Highlights: Warning not to lose money: If you get this message on your phone, delete it immediately
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !