പാലക്കാട്: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ചികിത്സയിൽ കഴിഞ്ഞ വിദ്യാർഥിനി മരിച്ചു. പാലക്കാട് ചെത്തല്ലൂർ തെയ്യോട്ടുചിറ സ്വദേശിനി ഫാത്തിമ ഹനാൻ(22) ആണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം വീട്ടിൽ വച്ച് കഴിച്ച ഇറച്ചി കഷണം ഫാത്തിമയുടെ തൊണ്ടയിൽ കുടുങ്ങിയിരുന്നു. ഉടനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും തിങ്കളാഴ്ച മരിക്കുകയായിരുന്നു.
മണ്ണാർക്കാട് ദാറുന്നജാത്ത് കോളേജിൽ എംഎസ്സി സൈക്കോളജി വിദ്യാർഥിനിയാണ്. ഒന്നര വർഷം മുൻപ് ഫാത്തിമയുടെ വിവാഹം കഴിഞ്ഞിരുന്നു. എന്നാൽ പഠന സൗകര്യത്തിനുവേണ്ടി സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്.
Content Highlights: The meat got stuck in the throat; The student died