സിബിഎസ്‌ഇ പത്ത്, പ്ലസ്ടു പരീക്ഷളിലെ ഫലപ്രഖ്യാപനം ജൂലൈയില്‍ പ്രഖ്യാപിക്കും. പത്താം ക്ലാസ് പരീക്ഷാഫലം ജൂലൈ നാലിനും പ്ലസ്ടു പരീക്ഷാഫലം ജൂലൈ പത്തിനും വരുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം കൊവിഡ് മാറിയതിന് ശേഷം രണ്ട് ടേമുകളായിട്ടാണ് പരീക്ഷ നടത്തിയത്. ഈ രണ്ട് ടേമുകളിലെയും മാര്‍ക്ക് കൂട്ടിച്ചേര്‍ത്തുള്ള ഒരു മാര്‍ക്ക് ലിസ്റ്റാകും അടുത്ത മാസം പ്രഖ്യാപിക്കുക.
പത്താം ക്ലാസിന്‍റെ ഫലമാകും ആദ്യം പ്രഖ്യാപിക്കുക. ഇതിന് പിന്നാലെ ജൂലൈ 10 ന് പ്ലസ്ടുവിന്റെ ഫലവും പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഫലപ്രഖ്യാപനത്തിനുള്ള അവസാന ഘട്ടങ്ങളിലാണെന്ന് സിബിഎസ്‌ഇ വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്തെ ഭൂരിഭാഗം വിദ്യാഭ്യാസ ബോഡുകളും പരീക്ഷ ഫലങ്ങള്‍ പ്രഖ്യാപിച്ചിട്ടും സി.ബി.എസ്.ഇ ഫലപ്രഖ്യാപനം വൈകുന്നതില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമിടയില്‍ പ്രതിഷേധം ശക്തമാണ്. ഫലപ്രഖ്യാപനം വൈകുന്നത് വിദ്യാര്‍ത്ഥികളുടെ തുടര്‍പഠന സാധ്യതകളെ ബാധിക്കുമെന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍.
Content Highlights: CBSE Class 10,12 results will be announced in July
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !