റോഡിലെ കേബിള്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ മരിച്ചു

0

കൊച്ചി:
കൊച്ചിയില്‍ റോഡിലെ കേബിള്‍ കഴുത്തില്‍ കുരുങ്ങിയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചു.

കഴിഞ്ഞ ദിവസം രാത്രിയാണ് അലന്‍ എന്ന ഇരുപത്തിയഞ്ചുകാരന്‍ ചെമ്ബുമുക്കില്‍ അപകടത്തില്‍പെട്ടത്. മുന്നിലുണ്ടായിരുന്ന വാഹനത്തില്‍ കുരുങ്ങിയ കേബിള്‍ താഴ്ന്നപ്പോള്‍ അതുവഴി സ്കൂട്ടറില്‍ വന്ന അലന്‍റെ കഴുത്തില്‍ വരിഞ്ഞു മുറുകുകയായിരുന്നു. കേബിള്‍ കഴുത്തില്‍ കുരുങ്ങിയതോടെ സ്കൂട്ടര്‍ മറിഞ്ഞ് അലന്‍ താഴെ വീഴുകയായിരുന്നു. നഗരത്തിലെ അനധികൃത കേബിളുകള്‍ മുറിച്ച്‌ മാറ്റാന്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ നേരത്തെ തീരുമാനം എടുത്തിരുന്നെങ്കിലും തുടര്‍ നടപടികളുണ്ടായില്ല.

അപകടകരമായ കേബിളുകള്‍ ഉടമകള്‍ തന്നെ നീക്കം ചെയ്യണമെന്ന് പലതവണ മുന്നറിയിപ്പ് നല്‍കിയെങ്കിലും പ്രതികരണമില്ലാതെ വന്നപ്പോഴാണ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഈ തീരുമാനമെടുത്തത്. കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും റോഡുകളിലെ താഴ്ന്ന് കിടക്കുന്ന കേബിളുകള്‍ കാല്‍നട - വാഹന യാത്രക്കാര്‍ക്ക് അപകടമുണ്ടാക്കുന്നത് ഇത് ആദ്യമല്ല. പൊതുമരാമത്ത് വകുപ്പില്‍ ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തത് കൊണ്ടാണ് കേബിളുകള്‍ നീക്കം ചെയ്യാന്‍ സാധിക്കാത്തതെന്നാണ് കൊച്ചി കോര്‍പ്പറേഷന്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുനിത ഡിക്സന്‍റെ വിശദീകരണം.
Content Highlights: The bike passenger died after the cable on the road got stuck in his neck
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !