കായംകുളം ടൗണ്‍ യുപി സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. 13 കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ഇന്നലെ സ്‌കൂളില്‍ നിന്ന് ഉച്ചയ്ക്ക് ചോറും സാമ്പാറും കഴിച്ച വിദ്യാര്‍ഥികള്‍ക്ക് രാത്രി മുതല്‍ വയറുവേദനയും ക്ഷീണവും അനുഭവപ്പെടുകയായിരുന്നു. ഇവരില്‍ പലര്‍ക്കും രാവിലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെ ആശുപത്രിയിലേക്ക്(Hospitalised) മാറ്റുകയായിരുന്നു. എന്നാല്‍ ആരുടെയും നില ഗുരുതരമല്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചത്.
ഇതിനിടെ കൊല്ലം കൊട്ടാരക്കരയിലെ ഒരു അങ്കണവാടിയിലും കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. നാല് കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. അങ്കണവാടിയില്‍ നിന്ന് വിതരണം ചെയ്ത ഭക്ഷണത്തില്‍ നിന്ന് വിഷബാധയേറ്റെന്നാണ് രക്ഷിതാക്കളുടെ ആരോപണം.
ഇന്നലെ തിരുവനന്തപുരത്ത് 35 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഉച്ചക്കട എല്‍എംഎസ്എല്‍പി സ്‌കൂളിലാണ് സംഭവം. ഇന്നലെ ഉച്ച ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. പിന്നാലെ കുട്ടികളെ ആശുപത്രികളില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി വീടുകളിലേക്ക് തിരിച്ചയച്ചു.ഭക്ഷ്യവിഷബാധയേല്‍ക്കാനുള്ള യഥാര്‍ഥ കാരണം വ്യക്തമല്ല. കൂടുതല്‍ പരിശോധനകള്‍ക്കായി സ്‌കൂള്‍ അഞ്ച് ദിവസം അടച്ചിടാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.
Content Highlights: Food poisoning at school; 13 children hospitalized


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !