ലോകത്തെ അതിസമ്ബന്നരുടെ പട്ടിക പുറത്ത് വിട്ട് ബ്ലൂസ്ബര്‍ഗ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഏഷ്യയിലെ ഏറ്റവും ധനികന്‍.
ലോക സമ്ബന്നരുടെ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് മുകേഷ് അംബാനി. 99.7 ബില്യണ്‍ ഡോളറാണ് ആസ്തി. തൊട്ടുപിന്നാലെ ഒന്‍പതാം സ്ഥാനത്ത് ഗൗതം അദാനിയാണ്. 98.7 ബില്യണ്‍ ഡോളറാണ് ആസ്തി.
അതി സമ്ബന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് പതിവ് പോലെ ഇലോണ്‍ മസ്‌ക് തന്നെയാണ്. 227.5 ബില്യണ്‍ ഡോളറാണ് ഇലോണ്‍ മസ്‌കിന്റെ ആസ്തി. ജെഫ് ബെസോസ്, ബര്‍ണാഡ് അര്‍ണോള്‍ട്, ബില്‍ ഗേറ്റ്‌സ്, വാരണ്‍ ബഫറ്റ്, ലാരി പേജ്, സര്‍ജി ബ്രിന്‍ എന്നിവരാണ് രണ്ട് മുതല്‍ ഏഴ് വരെയുള്ള സ്ഥാനക്കാര്‍.
ഇന്ത്യയില്‍ മുകേഷ് അംബാനിക്കും ഗൗതം അദാനിക്കും പിന്നാലെ വിപ്രോ മുന്‍ ചെയര്‍മാന്‍ അസിം പ്രേംജി, എച്ച്‌സിഎല്‍ സ്ഥാപകന്‍ ശിവ് നാടാര്‍, ലക്ഷ്മി മിത്തല്‍, രാധാകൃഷ്ണന്‍ ദമിനി, ഉദയ് കൊടക്, ദിലീപ് ഷാംഗ്‌വി എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ ധനികര്‍.
Content Highlights: Mukesh Ambani is the richest man in Asia


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !