വിശാഖപട്ടണം: ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ(India vs South Africa) 48 റണ്‍സിന് തകര്‍ത്ത് ഇന്ത്യ പരമ്പരയില്‍ ജീവന്‍ നിലനിര്‍ത്തി. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 180 റണ്‍സ് വിജലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 19.1 ഓവറില്‍ 131 റണ്‍സിന് ഓള്‍ ഔട്ടായി. 29 റണ്‍സെടുത്ത ഹെന്‍റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോററ്‍. നാല് വിക്കറ്റ് വീഴ്ത്തി. ഹര്‍ഷല്‍ പട്ടേലും മൂന്ന് വീഴ്ത്തിയ യുസ്‌വേന്ദ്ര ചാഹലും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്. ജയിച്ചെങ്കിലും അഞ്ച് മത്സര പരമ്പരയില്‍ ദക്ഷിണാഫ്രിക്ക ഇപ്പോഴും 2-1ന് മുന്നിലാണ്. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 179-5, ദക്ഷിണാഫ്രിക്ക 19.1 ഓവറില്‍ 131ന് ഓള്‍ ഔട്ട്.
പവര്‍ പ്ലേയിലെ നാലാം ഓവറില്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബാ ബാവുമയെ(8) പുറത്താക്കി അക്സര്‍ പട്ടേലാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. ചാഹലിന്‍റെ അടുത്ത ഓവറില്‍ ഹെന്‍ഡ്രിക്കസിനെ റിഷഭ് പന്ത് കൈവിട്ടു. എന്നാല്‍ പവര്‍ പ്ലേയിലെ അവസാന പന്തില്‍ ഹെന്‍ഡ്രിക്കസിനെ(23) മടക്കി ഹര്‍ഷല്‍ പട്ടേല്‍ വിക്കറ്റ് വേട്ട തുടങ്ങി. പവര്‍ പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 38 റണ്‍സാണ് ദക്ഷിണാഫ്രിക്ക നേടിയത്.
ഹര്‍ഷല്‍ പട്ടേല്‍ തുടങ്ങിയ വിക്കറ്റ് വേട്ട യുസ്‌വേന്ദ്ര ചാഹല്‍ ഏറ്റെടുത്തുു. ഏഴാം ഓവറില്‍ വാന്‍ ഡര്‍ ഡസ്സനെ(1) വീഴ്ത്തിയാണ് ചാഹല്‍ തുടങ്ങിയത്. തന്‍റെ തൊട്ടടുത്ത ഓവറില്‍ പ്രിട്ടോറിയസിനെയും(16 പന്തില്‍ 20) ചാഹല്‍ വീഴ്ത്തി. രണ്ടുപേരും പുറത്തായത് വിക്കറ്റിന് പിന്നില്‍ റിഷഭ് പന്തിന്‍റെ അസാമാന്യ ക്യാച്ചിലായിരുന്നു.
11-ാം ഓവറില്‍ ഹര്‍ഷല്‍ പട്ടേല്‍ അപകടകാരിയായ ഡേവിഡ് മില്ലറെ മടക്കിയതോടൊണ് ഇന്ത്യക്ക് പാതി ശ്വാസം വീണത്. അഞ്ച് പന്തില്‍ മൂന്ന് റണ്‍സെടുത്ത മില്ലറെ നിലയുറപ്പിക്കും മുമ്പ് ഹര്‍ഷല്‍ ഗെയ്‌ക്‌വാദിന്‍റെ കൈകളിലെത്തിച്ചു. ക്ലാസന്‍ ഭീഷണിയായി ക്രീസില്‍ നിന്നെങ്കിലും റണ്‍ റേറ്റിന്‍റെ സമ്മര്‍ദ്ദത്തില്‍ ക്ലാസനും വീണു. 24 പന്തില്‍ 29 റണ്‍സെടുത്ത ക്ലാസനെ ചാഹലാണ് മടക്കിയത്. പിന്നീട് വാലറ്റത്തെ ഹര്‍ഷലും ഭുവനേശ്വര്‍ കുമാറും ചേര്‍ന്ന് മടക്കി. റബാദയെ(9) യും ഷംസിയെയും ഹര്‍ഷലും കേശവ് മഹാരാജിനെ(11) ഭുവനേശ്വര്‍ കുമാറും വീഴ്ത്തുകയും നോര്‍ക്യ റണ്ണൗട്ടാവുകയും ചെയ്തതോടെ ദക്ഷിണാഫ്രിക്ക തോല്‍വി സമ്മതിച്ചു.
ഇന്ത്യക്കായി ഹര്‍ഷല്‍ പട്ടേല്‍ 3.1 ഓവറില്‍ 25 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ യുസ്‌വേന്ദ്ര ചാഹല്‍ നാലോവറില്‍ 20 റണ്‍സിന് മൂന്നും ഭുവനേശ്വര്‍ കുമാര്‍ നാലോവറില്‍ 21 റണ്‍സിന് ഒരു വിക്കറ്റുമെടുത്തു. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണര്‍മാരായ റതുതുരാജ് ഗെയ്ക്‌വാദിന്‍റെയും ഇഷാന്‍ കിഷന്‍റെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. 35 പന്തില്‍ 57 റണ്‍സടിച്ച ഗെയ്‌ക്‌വാദാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഇഷാന്‍ കിഷന്‍ 35 പന്തില്‍ 54 റണ്‍സടിച്ചു. ദക്ഷിണാഫ്രിക്കക്കായി ഡ്വയിന്‍ പ്രിട്ടോറിയസ് രണ്ട് വിക്കറ്റെടുത്തു.
Content Highlights:India beat Hong Kong to advance to Asia Cup Qualifying for the second time in a row is a first in history
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !