വാർത്താവിനിമയ ഉപഗ്രഹം 'ജിസാറ്റ് 24' വിജയകരാമായി വിക്ഷേപിച്ചു

Communications satellite 'GSAT 24' successfully launched

ഫ്രഞ്ച് ഗയാന
: ഇന്ത്യയുടെ വാർത്താ വിനിമയ ഉപഗ്രഹം ജിസാറ്റ് 24 ഭ്രമണപഥത്തിൽ സ്ഥാപിച്ചു. ഫ്രഞ്ച് ഗയാനയിലെ കുറൗവിലെ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഏരിയൻ 5 റോക്കറ്റിലാണ് ജിസാറ്റ് 24നെ ഭ്രമണപഥത്തിൽ എത്തിച്ചത്. യൂറോപ്യൻ ബഹിരാകാശ ഏജൻസിയായ ഏരിയൻസ്പേസാണ് ഉപഗ്രഹത്തെ വിക്ഷേപിച്ചത്.

ഏരിയൻസ്പേസ് ഭ്രമണപഥത്തിൽ എത്തിക്കുന്ന ഇരുപത്തിയഞ്ചാമത്തെ ഇന്ത്യൻ ഉപഗ്രഹമാണ് ജിസാറ്റ്-24. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനാണ് (ഇസ്രോ) ജിസാറ്റ്-24ന് പിന്നിൽ. ഡയറക്ട്-ടു-ഹോം (ഡിടിഎച്ച്) ആപ്ലിക്കേഷൻ ആവശ്യങ്ങൾക്കായി പാൻ ഇന്ത്യ കവറേജുള്ള24-കു ബാൻഡ് കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റാണിത്. 4,180 കിലോഗ്രാമാണ് ഇതിന്‍റെ ഭാരം.

കേന്ദ്ര സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള എന്റർപ്രൈസ് ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഐഎൽ) ടാറ്റ പ്ലേയ്ക്ക് ഈ ഉപഗ്രഹത്തിന്‍റെ മുഴുവൻ ശേഷിയും പാട്ടത്തിന് നൽകിയിട്ടുണ്ട്. ബഹിരാകാശ മേഖലയിലെ വാണിജ്യ സാധ്യതകൾ പ്രയോജനപ്പെടുത്താൻ കേന്ദ്ര സർക്കാർ രൂപീകരിച്ചതാണ് എൻഎസ്ഐഎൽ.
Content Highlights: Communications satellite 'GSAT 24' successfully launched
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.

Previous Post Next Post

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മീഡിയവിഷൻ ലൈവിന്റേതല്ല.