എംഎല്‍എയും സിപിഎം നേതാവുമായ എം.എം.മണിയെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ച് മുസ്ലീം ലീഗ് എംഎല്‍എ പി.കെ.ബഷീര്‍.
കറുപ്പ് കണ്ടാല്‍ ഭയക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ എം.എം മണിയെ കണ്ടാല്‍ എന്താകും സ്ഥിതിയെന്നായിരുന്നു ബഷീറിന്റെ പരിഹാസം. എംഎം മണിയുടെ കണ്ണും മോറും കറുപ്പല്ലേ എന്നും ബഷീര്‍ പറഞ്ഞു. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വയനാട് പര്യടന കണ്‍വന്‍ഷന്‍ വേദിയിലായിരുന്നു പികെ ബഷീര്‍ എംഎല്‍എയുടെ വിവാദ പരാമര്‍ശം.
'ഒരു മുഖ്യമന്ത്രി യാത്ര പോകണമെങ്കില്‍ നാല് മണിക്കൂര്‍ ജനം റോഡില്‍ കിടക്കേണ്ട നിലയാണ്. സൌദി രാജാവ് പോയാല്‍ അഞ്ച് മിനിറ്റ് ബ്ലോക്കുണ്ടാവും. ഇവിടെ പ്രധാനമന്ത്രിയോ പ്രസിഡന്‍്റോ പോയാല്‍ ഇരുപത് മിനിറ്റ് ബ്ലോക്കുണ്ടാവും. കറുപ്പ് കണ്ടാല്‍ ഇയാള്‍ക്ക് പേടി, പര്‍ദ്ദ കണ്ടാല്‍ ഇയാള്‍ക്ക് പേടി. ഇനിയിപ്പോള്‍ സംസ്ഥാന കമ്മിറ്റിക്ക് എംഎം മണി ചെന്നാല്‍ എന്താവും സ്ഥിതിയെന്നാണ് എന്‍്റെ പേടി.അയാളുടെ കണ്ണും മോറും കറുപ്പല്ലേ…'
Content Highlights: PK Basheer MLA insults MM Mani in the name of color