50 ചതുരശ്ര മീറ്ററിന് മുകളിലെ എല്ലാ വീടുകള്‍ക്കും ഇനി വസ്തു നികുതി


തിരുവനന്തപുരം:
സംസ്ഥാനത്ത് 50 ചതുരശ്ര മീറ്ററിന് മുകളിലുള്ള എല്ലാ വീടുകളും ഇനി വസ്തു നികുതിയുടെ പരിധിയില്‍.

കെട്ടിട നികുതി വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. നേരത്തെ 60 ചതുരശ്ര മീറ്ററിന് മുകളിലുള്ള വിടുകള്‍ക്കാണ് വസ്തു നികുതി നല്‍കേണ്ടിയിരുന്നത്.

അടിസ്ഥാനയുടെ 15 ശതമാനം അധികം നികുതിയാണ് വലിയ വീടുകള്‍ക്ക് ഇനി മുതല്‍ നല്‍കേണ്ടത്. വിനോദ നികുതിയുടെ വ്യാപ്തി വര്‍ധിപ്പിക്കാനും, പത്ത് ശതമാനം നികുതി ബാധകമാക്കാനും മന്ത്രിസഭാ യോ​ഗത്തില്‍ തീരുമാനമായി.

കോവിഡ് കാലത്ത് നല്‍കിയ ഇളവുകളെല്ലാം പിന്‍വലിക്കും. വരുമാനം വര്‍ദ്ധിപ്പിക്കലാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ആറാം ധനകാര്യ കമ്മീഷനിലെ രണ്ടാം റിപ്പോര്‍ട്ട് അംഗീകരിച്ചാണ് നടപടികള്‍. 50 ചതുരശ്രമീറ്റര്‍ അഥവാ 538 ചതുരശ്ര അടിക്ക് മുകളിലുള്ള ചെറിയ വീടുകളും നികുതി പരിധിയിലേക്ക് വരും.

ഓരോ വര്‍ഷവും വസ്തു നികുതി പരിഷ്കരിക്കും. ഇതോടെ വര്‍ധിച്ച നികുതിയായിരിക്കും ഓരോ വര്‍ഷവും വരിക. കഴിഞ്ഞ വര്‍ഷം ഏപ്രിലിന് ശേഷം നിര്‍മ്മിച്ച 3000 ചതുരശ്ര അടിയില്‍ കൂടുതല്‍ തറ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് 15 ശതമാനമാകും അധിക നികുതി നല്‍കണം. എല്ലാ നികുതികളുടെയും കുടിശ്ശിക ലിസ്റ്റ് വാര്‍ഡ് അടിസ്ഥാനത്തില്‍ ലഭ്യമാക്കും.
Content Highlights: Property tax is now levied on all houses above 50 square meters
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.

Previous Post Next Post

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മീഡിയവിഷൻ ലൈവിന്റേതല്ല.