തിരുവനന്തപുരം: (mediavisionlive.in) സംസ്‌ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് സംസ്‌ഥാനത്തെ 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ അറബിക്കടലിൽ കാലവർഷക്കാറ്റ് സജീവമായതാണ് മഴ കനക്കുന്നതിന് കാരണം.
കൂടാതെ വടക്കൻ ജില്ലകളിൽ ആയിരിക്കും മഴ കനക്കുകയെന്നും കാലാവസ്‌ഥാ കേന്ദ്രം വ്യക്‌തമാക്കി. പ്രതികൂല കാലാവസ്‌ഥ നിലനിൽക്കുന്നതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജൂലൈ നാലാം തീയതി വരെ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ നിന്നും മൽസ്യബന്ധനത്തിനായി കടലിൽ പോകുന്നത് ഒഴിവാക്കണമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്.
കൂടാതെ മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും, അതിനാൽ തീരപ്രദേശങ്ങളിൽ താമസിക്കുന്നവരും മൽസ്യ തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും അധികൃതർ വ്യക്‌തമാക്കി.
Content Highlights: Heavy rains in the state; Yellow alert in 4 districts today
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !