പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് രജിസ്ട്രേഷന് 60 രൂപ ഫീസ്

0
പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് രജിസ്ട്രേഷന് 60 രൂപ ഫീസ്

ന്യൂനപക്ഷങ്ങള്‍ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് രജിസ്ട്രേഷന് പ്രിന്റിങിനും സ്‌കാനിങിനും ഉള്‍പ്പെടെ 60 രൂപയും പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് 70 രൂപയുമാണ് അക്ഷയ കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച സേവന നിരക്ക്. സംസ്ഥാന സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകള്‍ക്ക് 40 രൂപയും പേജ് ഒന്നിന്  മൂന്ന് രൂപ പ്രിന്റിങ്, സ്‌കാനിങ് ചാര്‍ജ്ജും അക്ഷയ കേന്ദ്രങ്ങള്‍ക്ക് ഈടാക്കാം.  

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷയ്ക്ക് സ്‌കാനിങിനും പ്രിന്റിങിനും ഉള്‍പ്പെടെ 20 രൂപയാണ് ഫീസ് നിരക്ക്. വിവാഹ രജിസ്ട്രേഷന് ജനറല്‍ വിഭാഗത്തിന് 70 രൂപയും പ്രിന്റിങ്, സ്‌കാനിങ് ഇവയ്ക്ക് പേജൊന്നിന് മൂന്ന് രൂപയുമാണ് നിരക്ക്. എസ്.സി/എസ്.റ്റി വിഭാഗത്തിന് 50 രൂപയുമാണ് ഫീസ് നിരക്ക്. ബാധ്യത സര്‍ട്ടിഫിക്കറ്റിന് 50 രൂപയാണ് അക്ഷയ കേന്ദ്രങ്ങള്‍ നിയമപ്രകാരം ഈടാക്കേണ്ടത്. ലൈഫ് സര്‍ട്ടിഫിക്കറ്റിന് പ്രിന്റിങ് ചാര്‍ജ് ഉള്‍പ്പെടെ ഫീസ് 30 രൂപ. തൊഴില്‍ വകുപ്പിന്റെ പുതിയ രജിസ്ട്രേഷന് 40 രൂപയും പുതുക്കലിന് പ്രിന്റിങ് ് ചാര്‍ജ് ഉള്‍പ്പെടെ 30 രൂപയുമാണ് അനുവദനീയമായ ഫീസ്. 

മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് 40 രൂപയും പ്രിന്റിങ് , സ്‌കാനിങ്  ചാര്‍ജായി മൂന്ന് രൂപയും ട്രാന്‍സാക്ഷന്‍ ചാര്‍ജും ഈടാക്കാം. ഇന്‍കം ടാക്സ് ഫയലിങ്  ചെറിയ കേസുകള്‍ക്ക് 100 രൂപയും അല്ലാത്തവയ്ക്ക് 200 രൂപയുമാണ് സര്‍വീസ് ചാര്‍ജ്. ഫാക്ടറി രജിസ്ട്രേഷന് 30 രൂപയും പ്രിന്റിങിനും  സ്‌കാനിങിനും പേജൊന്നിന് മൂന്ന് രൂപയുമാണ് നിരക്ക്. ഫാക്ടറി രജിസ്ട്രേഷന്‍ റിട്ടേണിന് 40 രൂപയാണ് നിരക്ക്. ഫാക്ടറി രജിസ്ട്രേഷന്‍ പുതുക്കലിന് 60 രൂപയും പാന്‍കാര്‍ഡിന് 80 രൂപയുമാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. പാസ്പോര്‍ട്ട് അപേക്ഷകള്‍ക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓണ്‍ലൈന്‍ രജിസ്ട്രേഷനും 200 രൂപ വീതമാണ് നിരക്ക്. പി.എസ്.സി ഓണ്‍ലൈന്‍ രജിസ്ട്രേഷന് ജനറല്‍ വിഭാഗത്തിന് 60 രൂപയും പ്രിന്റിങിനും സ്‌കാനിങിനും  പേജൊന്നിന് മൂന്ന് രൂപ വീതവുമാണ് നിരക്ക്. എസ്.സി/എസ്.റ്റി വിഭാഗത്തിന് ഇത് 50 രൂപയാണ്. എംപ്ലോയ്മെന്റ് രജിസ്ട്രേഷന് 50 രൂപയും ആധാര്‍ ബയോമെട്രിക് നവീകരണത്തിന് 25 രൂപയും ആധാര്‍ ഡെമോഗ്രാഫിക് നവീകരിക്കലിന് 25 രൂപയും ആധാര്‍ തിരയലിനും ആധാറിന്റെ കളര്‍ പ്രിന്റിന് 20 രൂപയും ബ്ലാക്ക് ആന്റ്  വൈറ്റ് പ്രിന്റിന് 10 രൂപയും അക്ഷയ കേന്ദ്രങ്ങള്‍ക്ക്  ഈടാക്കാം.


ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !