ന്യൂഡല്‍ഹി: പാചകവാതക കണക്ഷനുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റ് കുത്തനെ കൂട്ടി എണ്ണ കമ്പനികള്‍. കൂട്ടിയത് 750 രൂപയാണ്. ഇനി പുതിയ കണക്ഷന്‍ എടുക്കുമ്പോള്‍ ഒരു സിലിണ്ടറിന് സെക്യൂരിറ്റിയായി അടയ്ക്കേണ്ടത് 2200 രൂപയാണ്. ഇത് നേരത്തേ 1450 രൂപയായിരുന്നു. 14.2 കിലോയുടെ സിലിണ്ടറിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റിനാണ് 750 രൂപ കൂടിയത്.
ഗ്യാസ് റെഗുലേറ്ററുകളുടെ വിലയും കൂട്ടിയിട്ടുണ്ട്. ഇതിന്റെ വില 250 ആണ്. നേരത്തേ 150 ആയിരുന്നു.
ദേശീയ എണ്ണ വിപണന കോര്‍പ്പറേഷനുകളായ ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയില്‍ നിന്ന് പുതിയ എല്‍പിജി കണക്ഷനുകള്‍ എടുക്കുമ്പോള്‍ ഇപ്പോള്‍ 850 രൂപ അധിക ചിലവ് വരും, ജൂണ്‍ 16 മുതല്‍, സിലിണ്ടറിനും പ്രഷര്‍ റെഗുലേറ്ററിനും നല്‍കേണ്ട ഒറ്റത്തവണ സെക്യൂരിറ്റി ഡെപ്പോസിറ്റ് പുതിയ നിരക്കാവും.
അതേസമയം അഞ്ചുകിലോ സിലിണ്ടറിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റും വര്‍ധിപ്പിച്ചിട്ടുണ്ട്. 800 രൂപയായിരുന്ന ഡെപ്പോസിറ്റ് 1150 രൂപയാക്കിയിട്ടുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഉപഭോക്താക്കള്‍ക്ക്, സിലിണ്ടറിന് 2,000 (1,150) ആയും പ്രഷര്‍ റെഗുലേറ്ററിന് 200 (100) ആയും പുതുക്കി.
ഡബിള്‍ ബോട്ടില്‍ കണക്ഷനുകള്‍ (ഡിബിസി) തിരഞ്ഞെടുക്കുന്ന കുടുംബങ്ങള്‍ രണ്ടാമത്തെ സിലിണ്ടറിലേക്ക് അതേ തുകയുടെ അധിക സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍കേണ്ടിവരും. പ്രധാനമന്ത്രി ഉജ്ജ്വല യോജന ഉപഭോക്താക്കള്‍ക്കുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റില്‍ (എണ്ണ കമ്പനികള്‍ വഹിക്കുന്നത്) മാറ്റമില്ല. എനഎന്നാല്‍, പിഎംയുവൈ ഉപഭോക്താക്കള്‍ ഡിബിസി തിരഞ്ഞെടുക്കുകയാണെങ്കില്‍, എല്‍പിജി വിതരണക്കാരുമായുള്ള പുതിയ നിരക്കുകളെക്കുറിച്ചുള്ള ഔദ്യോഗിക ആശയവിനിമയം അനുസരിച്ച്, പുതുക്കിയ നിരക്കുകള്‍ പ്രകാരം പണം നല്‍കേണ്ടതുണ്ട്.
ഉപകരണങ്ങള്‍ നഷ്ടപ്പെട്ടാല്‍ വീട്ടുകാര്‍ അടയ്ക്കേണ്ട പെനല്‍ ചാര്‍ജുകളും കേടുപാടുകള്‍ക്ക് ബാധകമായ താരിഫും ഉയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ 2012 ഒക്ടോബറില്‍ പുതുക്കിയ സെക്യൂരിറ്റി ഡെപ്പോസിറ്റിലെ വര്‍ധനവ്, സ്റ്റീല്‍ വില ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. ഡിസംബര്‍ മുതല്‍ എല്‍പിജി വിലയില്‍ തുടര്‍ച്ചയായി വില വര്‍ധിപ്പിക്കകയും ചെയ്യുന്നുണ്ട്.
ജൂണില്‍ വാണിജ്യ ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വില കുറച്ചിരുന്നു. 19 കിലോ സിലിണ്ടറിന് 134 രൂപയാണ് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന് കൊച്ചിയില്‍ 2223.50 രൂപയായി. 2357.50 ആയിരുന്നു പഴയ വില. ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റം വരുത്തിയില്ല. ഏപ്രില്‍ മാസത്തില്‍ 250 രൂപയും മെയില്‍ 103 രൂപയും വാണിജ്യ സിലിണ്ടറിന് വര്‍ധിപ്പിച്ചിരുന്നു.
Content Highlights: 850 more to get cylinder and regulator; The security deposit has skyrocketed
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !