തിരുവനന്തപുരം: വിവാദങ്ങൾക്കും പ്രക്ഷോഭങ്ങൾക്കുമിടെ പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് ഇന്നു തുടക്കം. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസിനു നേർക്കുണ്ടായ എസ്എഫ്ഐ അക്രമത്തിന്റെ പേരിൽ സംസ്ഥാനത്തെമ്പാടും കോൺഗ്രസ് പ്രതിഷേധം കടുത്തിരിക്കുകയാണ്. ഇത് ആദ്യ ദിനം തന്നെ അടിയന്തിര പ്രമേയമായി കൊണ്ട് വരാനാണ് പ്രതിപക്ഷ നീക്കം. സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിക്ക് എതിരായ സ്വപ്നയുടെ വെളിപ്പെടുത്തലും ചർച്ച ആകും.
രാവിലെ ചേരുന്ന പ്രതിപക്ഷ എംഎൽഎമാരുടെ യോഗം ചോദ്യോത്തര വേള മുതൽ സ്വീകരിക്കേണ്ട നിലപാട് തീരുമാനിക്കും. ഭരണപക്ഷം അതിനെ എങ്ങനെ പ്രതിരോധിക്കുമെന്നതു നിർണായകവും. കേരള സ്വകാര്യ വനങ്ങൾ (നിക്ഷിപ്തമാക്കലും പതിച്ചുകൊടുക്കലും) ഭേദഗതി, കേരള സഹകരണ സംഘം ഭേദഗതി എന്നീ രണ്ടു ബില്ലുകൾ സമ്മേളനത്തിന്റെ ആദ്യദിനമായ ഇന്ന് അജൻഡയിലുണ്ട്.
മഹാരാഷ്ട്ര ഗവർണറും മുൻ മന്ത്രിയുമായ കെ ശങ്കരനാരായണൻ ഉൾപ്പെടെ സമീപകാലത്ത് അന്തരിച്ച മുൻ സാമാജികർക്ക് ആദ്യദിനത്തിൽ ചരമോപചാരം അർപ്പിക്കും. ധനാഭ്യർഥന ചർച്ചകൾ നാളെ മുതലാണ്. പിടി തോമസിന്റെ വിയോഗ ശേഷം സഭയിലെത്തുന്ന ഉമാ തോമസും സമ്മേളനത്തിലെ ശ്രദ്ധാ കേന്ദ്രമാകും. അടുത്ത മാസം 27 വരെ 23 ദിവസങ്ങളാണു സഭ സമ്മേളിക്കുക.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !