മലപ്പുറം : ലഹരി വ്യാപനത്തിനെതിരെ ചെറുത്തു നിൽപ്പിന് യുവാക്കൾ തയ്യാറാകണമെന്നും അടച്ചിട്ടതുൾപ്പെടെയുള്ള മദ്യശാലകൾ തുറക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്നും എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച "പ്രിപ്പറേഷൻ " ലീഡേഴ്സ് മീറ്റ് ആവശ്യപ്പെട്ടു.
ലഹരി വസ്തുക്കളുടെ ഉപയോഗം കൂടുകയും വിദ്യാർത്ഥികളിൽ പോലും ഇതുമൂലമുള്ള ക്രൂര കൃത്യങ്ങളും അപകടങ്ങളും വർദ്ധിക്കുകയും ചെയ്ത ഭീതിതമായ സാഹചര്യത്തിൽ സമ്പൂർണ്ണ മദ്യ-ലഹരി നിരോധനത്തിന് സർക്കാർ മുന്നോട്ടു വരണമെന്നും സംഗമം ആവശ്യപ്പെട്ടു.
മഞ്ചേരി യൂത്ത് സ്‌ക്വയറിൽ നടന്ന സംഗമം എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എം.സ്വാദിഖ് സഖാഫി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സി.കെ.ഹസൈനാർ സഖാഫി അധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി വി.പി. എം ഇസ്ഹാഖ് പദ്ധതി അവതരണം നടത്തി. ജില്ലാ ഭാരവാഹികളായ അബ്ദുറഹീം കരുവള്ളി,സി കെ ശകീര്‍ അരിമ്പ്ര , സിദ്ദീഖ് സഖാഫി വഴിക്കടവ്, സയ്യിദ് മുര്‍തള ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട്, മുജീബ് റഹ്‌മാന്‍ വടക്കേമണ്ണ, പി കെ മുഹമ്മദ് ശാഫി വെങ്ങാട് എന്നിവര്‍ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !