![]() |
പ്രതീകാത്മക ചിത്രം |
ന്യൂഡല്‍ഹി: (mediavisionlive.in)രാജ്യത്ത് ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്‌റ്റിക് ഉത്‌പന്നങ്ങള്‍ക്കുള്ള നിരോധനം നാളെ പ്രാബല്യത്തില്‍ വരും. നിരോധനം കര്‍ശനമായി നടപ്പാക്കാനാണു കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.
പരിശോധനയ്‌ക്ക് പ്രത്യേകസംഘത്തെ നിയോഗിക്കും. 75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്‌റ്റിക് ക്യാരി ബാഗുകള്‍ക്കുള്ള നിരോധനം കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബര്‍ 30 നും 120 മൈക്രോണിനു താഴെയുള്ള ക്യാരി ബാഗുകള്‍ക്കുള്ള നിരോധനം ഡിസംബര്‍ 31 നും നിലവില്‍ വന്നിരുന്നു.
ഇതിന്റെ തുടര്‍ച്ചയായാണ് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്‌റ്റിക് ഉത്‌പന്നങ്ങള്‍ നിരോധിക്കുന്നത്. പ്ലാസ്‌റ്റിക് സ്‌റ്റിക് ഉപയോഗിച്ചുള്ള ഇയര്‍ ബഡ്, ബലൂണ്‍ സ്‌റ്റിക്, പ്ലാസ്‌റ്റിക് കൊടികള്‍, മിഠായി സ്‌റ്റിക്, ഐസ്‌ക്രീം സ്‌റ്റിക്, അലങ്കാരത്തിനുപയോഗിക്കുന്ന പോളിസ്‌റ്റൈറീന്‍ (തെര്‍മോക്കോള്‍) ഉല്‍പന്നങ്ങള്‍.
പ്ലാസ്‌റ്റിക് പ്ലേറ്റ്, കപ്പ്, ഗ്ലാസ്, ഫോര്‍ക്ക്, സ്‌പൂണ്‍, കത്തി, ട്രേ, മിഠായി ബോക്‌സുകള്‍ പൊതിയാനുള്ള പായ്‌ക്കിങ് ഫിലിമുകള്‍, ക്ഷണക്കത്തുകളില്‍ ഉപയോഗിക്കുന്ന പ്ലാസ്‌റ്റിക്, സിഗരറ്റ് പായ്‌ക്കറ്റിനു പുറത്തുള്ള പ്ലാസ്‌റ്റിക് കവര്‍, 100 മൈക്രോണിനു താഴെയുള്ള പ്ലാസ്‌റ്റിക്/പി.വി.സി. ബാനര്‍, കാപ്പിയും ചായയും മറ്റും ഇളക്കാനുള്ള പ്ലാസ്‌റ്റിക് സ്‌റ്റിക് എന്നിവയ്ക്കാണ് നാളെ മുതൽ നിരോധനം.
Content Highlights: The ban on single-use plastic products in the country will come into effect from tomorrow
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !