ഹയര്‍ സെക്കണ്ടറി ( വൊക്കേഷ്ണല്‍) വിഭാഗം ഇംപ്രൂവിമെന്റ്/ സേ പരീക്ഷകളുടെ തിയതി പ്രഖ്യാപിച്ചു. തിയറി പരീക്ഷകള്‍ ജൂലൈ 25ന് ആരംഭിച്ച് 30 ന് അവസാനിക്കും.
അപേക്ഷകള്‍ പിഴകൂടാതെ ജൂലൈ 4നും 600 രൂപയോടെ ഏഴ് വരെയും സ്‌കൂളുകളില്‍ സമര്‍പ്പിക്കാം. ഫീസുകള്‍ '0202-01-102-93-VHSE Fees' എന്ന ശീര്‍ഷകത്തില്‍ സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയില്‍ അടച്ച് അസല്‍ ചെലാന്‍ സഹിതം അപേക്ഷ വിദ്യാര്‍ഥികള്‍ പഠനം പൂര്‍ത്തിയാക്കിയ സ്‌കൂളുകളില്‍ സമര്‍പ്പിക്കണം. അപേക്ഷാ ഫോമും പരീക്ഷയെ സംബന്ധിച്ച വിവരങ്ങളും പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കും.
ഈ വര്‍ഷത്തെ ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ ആകെ വിജയം 83.87 ശതമാനമാണ് . വൊക്കേഷനല്‍ ഹയര്‍സെക്കണ്ടറിയില്‍ 78.26 ശതമാനമാണ് ജയം. രണ്ടിലും വിജയശതമാനം മുന്‍വര്‍ഷത്തെക്കാള്‍ കുറഞ്ഞു. കൊവിഡ് കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷം വാരിക്കോരി മാര്‍ക്കിട്ടെന്ന പരാതി ഒഴിവാക്കാന്‍ എസ്‌എസ്‌എല്‍സിക്കെന്നെ പോലെ പ്ലസ് ടു വിലും മാര്‍ക്ക് നല്‍കുന്നതില്‍ വിദ്യാഭ്യാസവകുപ്പ് തുടക്കം മുതലേ ജാഗ്രത പാലിച്ചിരുന്നു.
Content Highlights: Dates for Higher Secondary SE / Improvement Examinations have been announced
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !