റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും പ്രമുഖ ബാങ്കുകളുടെയും പ്രതിനിധികള്‍ പങ്കെടുത്തു. ജില്ലയില്‍ നിലവിലുള്ള സേവിങ്, കറന്റ് അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് ഏതെങ്കിലും ഒരു ഡിജിറ്റല്‍ സാങ്കേതികത ഉപായോഗിച്ച് ഇടപാടുകള്‍ നടത്താനുള്ള അറിവ് ലഭ്യമാക്കുകയാണ് 'ഡിജിറ്റല്‍ മലപ്പുറം' പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യയുടെ ചുവടുപിടിച്ച് റിസര്‍വ് ബാങ്കും എസ്.എല്‍.ബി.സിയും ബാങ്കുകളും ചേര്‍ന്നു നടത്തുന്ന ഈ പരിപാടിയുടെ ആത്യന്തിക ലക്ഷ്യം പേപ്പര്‍ കറന്‍സിയുടെ ഉപയോഗം കുറക്കാനുള്ള ശീലം ജനങ്ങളില്‍ വളര്‍ത്തുകയെന്നതാണ്. പ
പദ്ധതിയുടെ ഭാഗമായി സാക്ഷരത കൗണ്‍്‌സിലര്‍മാരുടെ സഹായത്തോടെ ബോധവത്കരണ ക്ലാസ്സുകള്‍ നടത്താനും തീരുമാനമുണ്ട്. ജില്ലയില്‍ പദ്ധതി നിര്‍വഹണ ചുമതല ലീഡ് ബാങ്കിനാണ്.
Content Highlights: The beginning of the 'Digital Malappuram' project
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !