ഉമ തോമസുമായി ബന്ധപ്പെട്ട് നല്ല ഒരു തരംഗം ഉണ്ട്. അത് വോട്ടിന്റെ ഭൂരിപക്ഷം കാണുമ്പോള്‍ നമുക്ക് മനസിലാകും. അതുകൊണ്ട് ആദ്യമായി ഞാന്‍ ഉമയെ അഭിനന്ദിക്കുകയാണ്. കോണ്‍ഗ്രസിന്റേയും ഉമയുടേയും മുന്നേറ്റം ശക്തമായി നടന്നിട്ടുണ്ട്. അതിന്റെ അടിയൊഴുക്കുകള്‍ വോട്ടെണ്ണല്‍ പൂര്‍ണമായാലേ പറയാന്‍ സാധിക്കുകയുള്ളൂ. എതായാലും കഴിഞ്ഞ തവണത്തെ വോട്ട് നിലനിര്‍ത്താനോ അല്ലെങ്കില്‍ അതിനടുത്ത് തന്നെ എത്താനോ ഉള്ള സാധ്യത ഞാന്‍ കാണുന്നുണ്ട്,'
തൃക്കാക്കര ഫലം: ' ബിജെപിയുടെ രണ്ടാം എംഎല്‍എയാവാന്‍' എഎന്‍ രാധാകൃഷ്ണനില്ല, വോട്ടില്‍ കുറവ്
പി സി ജോർജിന്റെ പ്രചരണം സ്വാധീനം ചെലുത്തിയില്ലെന്ന് പറയാൻ സാധിക്കില്ല. പി ടി തോമസിന്റെ മരണത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പാണ്. അതുകൊണ്ട് തന്നെ സ്ത്രീകളുടെ വോട്ടുകൾ അവർക്ക് ലഭിച്ചിട്ടുണ്ട്. അതൊക്കെ വലിയ ഘടകങ്ങളാണ്, എഎൻ രാധാകൃഷ്ണൻ പറഞ്ഞു. വോട്ടുകളിൽ വലിയ വർധനവ് ഉണ്ടാകുമെന്നും ഒ രാജഗോപാലിന് ശേഷം നിയമസഭയിലേക്കെത്തുന്ന എൻ ഡി എ നേതാവാകും താൻ എന്ന് നേരത്തേ എ എൻ രാധാകൃഷ്ണൻ പറഞ്ഞിരുന്നു.
വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും 2021 ൽ നേടിയ വോട്ടുകൾ സ്വന്തമാക്കാൻ എൻ ഡി എ ക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 15000 ത്തോളം വോട്ടുകളായിരുന്നു എൻ ഡി എക്ക് ലഭിച്ചത്. എന്നാൽ ഇക്കുറി അത് 12955 ആയി കുറഞ്ഞു.
അതേസമയം കൂറ്റൻ വിജയമാണ് മണ്ഡലത്തിൽ യുഡിഎഫ് നേടിയിരിക്കുന്നത്. 2011 ൽ മണ്ഡല രൂപീകരണത്തിന് ശേഷം ആദ്യം നടന്ന തിരഞ്ഞെടുപ്പിലായിരുന്നു യുഡിഎഫിന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ചത്, 22000 വോട്ട്. എന്നാൽ അതിനെയെല്ലാം പിന്നിലാക്കി 25015 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കൂറ്റൻ വിജയമാണ് ഉമ തോമസ് നേടിയിരിക്കുന്നത്. ഉമ തോമസിന് 72767 വോട്ട്, ജോ ജോസഫിന് 47752 വോട്ട്, എഎൻ രാധാകൃഷ്ണന് 12955 വോട്ട് എന്നിങ്ങനെയാണ് കണക്കുകൾ.
Content Highlights: BJP candidate Radhakrishnan responds, "Defeat is our habit."
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !