കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടണ്ണെല്‍ കേന്ദ്രത്തിനു മുന്‍പില്‍ യു.ഡി.എഫ് പ്രവര്‍ത്തകരുടെ ആവേശപ്രകടനം തുടങ്ങി.
`പ്രഫ. കെ.വി. തോമസ് നിന്നെ പിന്നെ കണ്ടോളാം'.. എന്നാണ് പ്രകടനത്തിലെ പ്രധാന മുദ്രാവാക്യം. കെ.വി. തോമസ് ഇടത് ചേരിയിലേക്ക് പോയത് പ്രചാരണത്തിന്റെ തുടക്കത്തില്‍ ഏറെ ആശങ്കയുയര്‍ത്തിയിരുന്നു. ആദ്യ റൗണ്ട് വോട്ടെണ്ണല്‍ നടന്നപ്പോള്‍ കഴിഞ്ഞ പി.ടി. തോമസ് നേടിയതിനെക്കാള്‍ വോട്ട് നേടാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലാണ് യു.ഡി.എഫ്. തിരുതമീനുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെവി തോമസിന്റെ മുന്നില്‍ പ്രകടനം നടത്തുകയും പടക്കം പൊട്ടിക്കുകയും ചെയ്തു.
അതേസമയം, ഉമ തോമസിന്റെ ലീഡ് പതിനായിരത്തിനപ്പുറേത്തക്ക് പോയത് സിപിഎം പരിശോധിക്കട്ടെയെന്ന് കെവി തോമസ് പറഞ്ഞു. ഫീല്‍ഡില്‍ കണ്ടതിനപ്പുറം തരംഗം വോട്ടെണ്ണലില്‍ വ്യക്തമാണ്. കേരളം പലപ്പോഴും വികസനമുദ്രാവാക്യം വേണ്ടവിധം ഉള്‍ക്കൊണ്ടിട്ടില്ലെന്നും തോമസ് പറഞ്ഞു. ഇപ്പോഴും സോണിയ ഗാന്ധി ഉള്‍പ്പടെ കോണ്‍ഗ്രസ് നേതാക്കളുമായി ഉറ്റബന്ധമാണ് തുടരുന്നത്.ജയം ഉറപ്പിച്ച ഉമാ തോമസിനെ അഭിനന്ദിക്കുന്നതായും അന്നും ഇന്നും വ്യക്തിബന്ധമുണ്ടെന്നും തോമസ് പറഞ്ഞു.
Content Highlights: 'Thomas will see you again'; UDF's jubilant demonstration with slogans


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !