തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണം പാർട്ടി പരിശോധിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ്. പാർട്ടി ഏൽപ്പിച്ച ജോലി നന്നായി ചെയ്തു. നിലപാടുകൾ മുന്നോട്ടുവെച്ചുള്ള രാഷ്ട്രീയ പോരാട്ടമാണ് നടത്തിയത്. ആത്മാർഥമായി പ്രവർത്തിച്ചു. എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു.
പരാജയം വ്യക്തിപരമല്ല. പാർട്ടി പ്രതീക്ഷിക്കാത്ത തോൽവിയാണ് സംഭവിച്ചത്. അതിന്റെ കാരണങ്ങൾ പരിശോധിക്കുമെന്നും ജോ ജോസഫ് പറഞ്ഞു. തൃക്കാക്കര മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയാണ് ഉമാ തോമസ് വിജയത്തിലേക്ക് എത്തുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും കൂട്ടത്തോടെ മണ്ഡലത്തിൽ ക്യാമ്പ് ചെയ്തിട്ടും ശക്തമായ മത്സരം പോലും കാഴ്ച വെക്കാനായില്ലെന്നത് സിപിഎമ്മിന് കടുത്ത ഷോക്കായിട്ടുണ്ട്.
Content Highlights: The party did its job well; Joe Joseph said he would look into the cause of the failure
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !