മലപ്പുറം ജില്ലയില്‍ ക്യാന്‍സര്‍ ബോധവത്ക്കരണ പരിപാടികള്‍ നടത്താന്‍ തീരുമാനം

0
മലപ്പുറം ജില്ലയില്‍ ക്യാന്‍സര്‍ ബോധവത്ക്കരണ പരിപാടികള്‍ നടത്താന്‍ തീരുമാനം | Cancer Awareness in Malappuram District Decision to hold events

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ക്യാന്‍സര്‍ ബോധവത്ക്കരണ പരിപാടികള്‍ ജില്ലയില്‍ നടത്താന്‍ തീരുമാനമായി. ജില്ലാ ക്യാന്‍സര്‍ കണ്‍ട്രോള്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ റഫീഖയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം. ചടങ്ങില്‍ ജില്ലാകലക്ടര്‍ വി. ആര്‍ പ്രേംകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ക്യാന്‍സര്‍ വരാതെ നോക്കാനും അതിനെ പ്രതിരോധിക്കാനും തുടര്‍ചികിത്സക്കുള്ള പദ്ധതികളെപ്പറ്റിയും ജില്ലാകലക്ടര്‍ സംസാരിച്ചു. എന്‍.സി.ഡി നോഡല്‍ ഓഫീസര്‍ ഡോ. കെ. പി അഫ്‌സല്‍, തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ ടീം തുടങ്ങിയവര്‍ വിഷയാവതരണം നടത്തി. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ മുഖേന രോഗനിര്‍ണയവും താലൂക്ക് ആശുപത്രികള്‍ മുഖേന രോഗ പരിശോധനയും  ജില്ലാആശുപത്രികള്‍ മുഖേന കാന്‍സര്‍  തുടര്‍ചികിത്സ എകോപിപ്പിക്കാനും തീരുമാനമായി. വാര്‍ഡുതലത്തില്‍ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കും. വീട് തോറും ലഘുലേഖകള്‍ വിതരണം ചെയ്യും. ആശാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കാന്‍സര്‍ സര്‍വേ നടത്തുന്നതും  യോഗം ചര്‍ച്ചചെയ്തു.

തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പ്രീതി മേനോന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍.രേണുക,  ജില്ലാ പ്ലാനിങ് ഓഫീസര്‍ പി.എ ഫാത്തിമ, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് കലാം മാഷ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി എന്‍ അനൂപ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഷാജി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍മാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Content Highlights: Cancer Awareness in Malappuram District Decision to hold events
ഏറ്റവും പുതിയ വാർത്തകൾ:
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !