പ്രതികള്‍ക്ക് ജാമ്യം കിട്ടാന്‍ CBI ഒത്തുകളിച്ചു: ജോമോന്‍ പുത്തന്‍പുരയ്ക്കല്‍

പ്രതികള്‍ക്ക് ജാമ്യം കിട്ടാന്‍ CBI ഒത്തുകളിച്ചു: ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ | CBI conspires to get bail for accused: Jomon Puthenpurakkal

സിസ്റ്റര്‍ അഭയ കൊലക്കേസില്‍ (sister abhaya murder case) സിബിഐ (CBI) കരുതിക്കൂട്ടി പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നതിനായുള്ള നിലപാട് സ്വീകരിച്ചെന്ന ആരോപണവുമായി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ (Jomon puthanpurakkal). കോടതിയുടെ ഒരു ചോദ്യത്തിനു പോലും അഭിഭാഷകന്‍ മറുപടി പറഞ്ഞില്ലെന്നും ജോമോന്‍ കുറ്റപ്പെടുത്തി. പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ സി.ബി.ഐ. സഹായം ചെയ്തോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകില്ലെന്നാണ് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

പ്രതികളുടെ അപ്പീലിനെതിരേ സി.ബി.ഐ കൗണ്ടര്‍ പോലും ഫയല്‍ചെയ്തില്ലെന്നും കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സി.ബി.ഐ പരാജയപ്പെട്ടെന്നും ജോമോന്‍ മാധ്യമങ്ങളോട് പറഞ്ഞു. സി.ബി.ഐ.യുടെ ഈ വീഴ്ചക്കെതിരേ സി.ബി.ഐ ഡയറക്ടര്‍ക്കും പ്രധാനമന്ത്രിക്കും പരാതി നല്‍കുമെന്നും ജാമ്യം നല്‍കിയതിനെതിരേ സി.ബി.ഐ സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യണമെന്നും ജോമോന്‍ ആവശ്യപ്പെട്ടു.

പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി ഒന്നരവര്‍ഷമായിട്ടും സി.ബി.ഐ. കൗണ്ടര്‍ പെറ്റീഷന്‍ പോലും ഫയല്‍ചെയ്തില്ല. അപ്പീലില്‍ സി.ബി.ഐ.ക്ക് വേണ്ടി വാദിക്കാന്‍ തെലങ്കാനയില്‍നിന്നുള്ള വക്കീലിനെയാണ് പ്രോസിക്യൂട്ടറായി കൊണ്ടുവന്നത്. കേസിനെക്കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത പ്രോസിക്യൂട്ടര്‍ക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല. സി.ബി.ഐ. പ്രോസിക്യൂട്ടര്‍ കോടതിയില്‍ പൂര്‍ണമായും പരാജയപ്പെട്ടെന്നും ജോമോന്‍ ആരോപിച്ചു. സിസ്റ്റര്‍ അഭയ കേസില്‍ ദീര്‍ഘകാലമായി നിയമയുദ്ധം നടത്തുന്നയാളാണ് ജോമോന്‍.
Content Highlights: CBI conspires to get bail for accused: Jomon Puthenpurakkal
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.

Previous Post Next Post

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മീഡിയവിഷൻ ലൈവിന്റേതല്ല.