ശസ്ത്രക്രിയയ്ക്കു ശേഷം രോഗി മരിച്ച കേസ്; വിദഗ്ധസമിതി അന്വേഷിക്കില്ലെന്ന് വീണ ജോര്‍ജ്


തിരുവനന്തപുരം:
മെഡിക്കല്‍ കോളജില്‍ അവയവമാറ്റ ശസ്ത്രക്രിയയ്ക്കുപിന്നാലെ രോഗി മരിച്ച കേസ് അന്വേഷിക്കാന്‍ വിദഗ്ധസമിതി വേണമെന്ന ആവശ്യം തള്ളി സര്‍ക്കാര്‍.

കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷനാണ് വിദഗ്ധസമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്. അഡീഷണല്‍ ചീഫ് സെക്രട്ടറി സമഗ്രമായ അന്വേഷണമാണ് നടത്തുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ അന്വേഷണം പൂര്‍ത്തിയാകൂയെന്നും അവര്‍ പറഞ്ഞു. വിവാദത്തിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്ന വാദം മന്ത്രി തള്ളി.

അതേസമയം, വൃക്കമാറ്റിവയ്ക്കലിന് വിധേയനായ കാരക്കോണം സ്വദേശി സുരേഷ്കുമാറിന്റെ മരണം പൂര്‍ണമായും അധികൃതരുടെ അനാസ്ഥകാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. സുരേഷ്കുമാറിന് ഹൃദയസംബന്ധമായ അസുഖം ഉണ്ടായിരുന്നുവെന്ന പ്രചാരണവും തെറ്റാണ്.വൃക്കകളുടെ തകരാറല്ലാതെ മറ്റൊരസുഖവും സുരേഷ്കുമാറിനില്ലായിരുന്നുവെന്ന് അടുത്തബന്ധുക്കള്‍ പറഞ്ഞു. വൃക്ക കൊണ്ടുവന്ന പെട്ടി പുറത്തുനിന്നെത്തിയവര്‍ തട്ടിയെടുത്തെന്ന് ആരോപിച്ചത് മെഡിക്കല്‍ കോളജാണ്. അക്കാര്യവും അഡിഷണല്‍ ചീഫ് സെക്രട്ടറി പരിശോധിക്കും.
Content Highlights: Case of patient dying after surgery; Veena George says expert panel will not investigate
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.

Previous Post Next Post

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മീഡിയവിഷൻ ലൈവിന്റേതല്ല.