‘മുഖ്യമന്ത്രി പറഞ്ഞത് കള്ളം, ക്ലിഫ് ഹൗസില്‍ വച്ച് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്’: സ്വപ്ന സുരേഷ്

0
‘മുഖ്യമന്ത്രി പറഞ്ഞത് കള്ളം, ക്ലിഫ് ഹൗസില്‍ വച്ച് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്’: സ്വപ്ന സുരേഷ് | 'Chief Minister lied, discussions were held at Cliff House': Swapna Suresh

രഹസ്യ മൊഴിയിൽ ഉറച്ചു നിൽക്കുന്നതായി സ്വപ്‌ന സുരേഷ്. തന്റെ മൊഴിയിൽ നിന്നും പിന്മാറണമെങ്കിൽ തന്നെ കൊല്ലണമെന്ന് സ്വപ്‌ന സുരേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയും ഷാജ് കിരണും തമ്മിൽ ബന്ധമുണ്ട്. ഗൂഢാലോചന നടത്തിയത് മുഖ്യമന്ത്രിയാണ്. രഹസ്യ മൊഴിയിൽ പൊരുത്തക്കേടുണ്ടെന്ന് ഇടതു നേതാക്കൾ പറയുന്നതെങ്ങനെയെന്നും സ്വപ്‌ന സുരേഷ് ചോദിച്ചു.

വിവാദ വനിതയെ അറിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഭാര്യയും മകളും മകനുമായി ക്ലിഫ് ഹൗസിൽ ഒരുമിച്ചിരുന്ന് ഒരുപാട് തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. അതിന്റെ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. 

സ്വപ്ന സുരേഷിന്റെ വാക്കുകൾ ഇങ്ങനെ: 

എൻ്റെ പേരിൽ എത്ര കേസുകൾ രജിസ്റ്റർ ചെയ്താലും  കുഴപ്പമില്ല. കോടതിയിൽ നൽകിയ രഹസ്യ മൊഴിയിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയാണ്. 164 മൊഴിയിൽ വ്യത്യാസമുണ്ടെന്ന് പറഞ്ഞാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ മൊഴിയിൽ നിന്നും താൻ പിന്മാറണമെങ്കിൽ തന്നെ കൊല്ലണം. ഷാജ് കിരണുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ട്.

എന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി മുൻപ് പറഞ്ഞത് പച്ചക്കള്ളമാണ്. അവർ തന്നെയാണ് ഷാജിനെ തൻ്റെ അടുത്തേക്ക് പറഞ്ഞയച്ചത്. മുഖ്യമന്ത്രിയുമായും കുടുംബവുമായും പലവട്ടം  ക്ലിഫ് ഹൌസിൽ വച്ച് സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഭാര്യയും മകളും മകനുമായി ക്ലിഫ് ഹൗസിൽ ഒരുമിച്ചിരുന്ന് ഒരുപാട് തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. 164 മൊഴി  പരാതിക്കാരൻ എങ്ങനെ അറിഞ്ഞു എന്നറിയില്ല. 
Content Highlights: 'Chief Minister lied, discussions were held at Cliff House': Swapna Suresh
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !