വ്യാജ സമരാഹ്വാന സന്ദേശം പ്രചരിപ്പിച്ച കേസില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരനെതിരെ വകുപ്പ് തല നടപടി. അങ്കമാലി ഡിപ്പോ ഡ്രൈവര്‍ എംവി രതീഷിനെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. സംയുക്തസമരസമിതി യൂണിയന്റേത് എന്ന പേരില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക് എന്ന സന്ദേശമാണ് ഇയാള്‍ പ്രചരിപ്പിച്ചത്.
മെയ് 13 മുതല്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്കാണെന്നും മറ്റും എഴുതിയ നോട്ടീസ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.
ഇതിന് പിന്നാലെ കെഎസ്ആര്‍ടിസി വിജിലന്‍സിനോട് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഈ അന്വേഷണത്തിലാണ് രതീഷാണ് സന്ദേശം പ്രചരിപ്പിച്ചത് എന്ന് കണ്ടെത്തിയത്. രതീഷ് കുറ്റസമ്മതം നടത്തിയതിന് പിന്നാലെയാണ് നടപടി.
Content Highlights: False message spread; Suspension for KSRTC driver
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !