'ഹാങ് ഔട്ട്' സേവനം നിര്‍ത്തലാക്കാനൊരുങ്ങി ഗൂഗിള്‍

0

2022 നവംബറോടെ ഹാങ്‌ഔട്ട്സ് സേവനം അവസാനിപ്പിക്കുമെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചു. ഉടന്‍ തന്നെ ഹാങ്‌ഔട്ട് ഉപയോക്താക്കള്‍ ചാറ്റിലേക്ക് മാറണമെന്നാണ് ഗൂഗിള്‍ പറയുന്നത്.

ഹാങ്‌ഔട്ട്സ് ഡാറ്റയുടെ പകര്‍പ്പ് സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്ക് ഡാറ്റ ഡൗണ്‍ലോഡ് ചെയ്യാന്‍ ഗൂഗിള്‍ ടൈക്ക്‌ഔട്ട് ഉപയോഗിക്കാമെന്നും ഗൂഗിള്‍ നിര്‍ദേശിക്കുന്നുണ്ട്.

ഡയറക്ട് മെസേജ്, ഗ്രൂപ്പ് മെസേജ്, അതിവേഗ സെര്‍ച്ച്, ഇമോജി റിയാക്ഷനുകള്‍, റിപ്ലൈ സജഷനുകള്‍ പോലുള്ള സൗകര്യങ്ങള്‍ ഗൂഗിള്‍ ചാറ്റില്‍ ലഭിക്കും.

ഫിഷിങ് പോലുള്ള സൈബര്‍ ആക്രമണങ്ങള്‍ തടയുന്നതിനായി ജിമെയിലിന് വേണ്ടി നിര്‍മിച്ച സുരക്ഷാ സംവിധാനങ്ങളൊക്കെയും ഗൂഗിള്‍ ചാറ്റിനും ലഭിക്കും. അതായത് ചാറ്റ് വഴി ഒരു ലിങ്ക് അയച്ചാല്‍ അത് തത്സമയം പരിശോധിച്ച് സുരക്ഷിതമാണോ എന്ന് ഉറപ്പുവരുത്തുകയും അല്ലാ്ത്തവ ചൂണ്ടിക്കാണിക്കുകയും ചെയ്യും.

ജനങ്ങളെ ഒന്നിപ്പിക്കാനും അവര്‍ക്ക് കൂടുതല്‍ സേവനം നല്‍കാനും ചാറ്റില്‍ നിക്ഷേപം തുടരുകയാണ്. ഇപ്പോള്‍ ശേഷിക്കുന്ന ഹാങൗട്ട്സ് ഉപയോക്താക്കളെ ചാറ്റിലേക്ക് മാറ്റാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും ഗൂഗിള്‍ ചാറ്റിന്റെ പ്രോഡക്റ്റ് മാനേജര്‍ രവി കണ്ണേഗണ്ടി ബ്ലോഗ്‌പോസ്റ്റിലൂടെ പറഞ്ഞു.
Content Highlights: Google ready to end hangout service
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !