കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് മേഖലയില്‍ നേരിയ ഭൂചലനമുണ്ടായി. ഇന്ന് രാവിലെ 7.45 ഓടെയാണ് വലിയ ശബ്ദത്തോടെ ഭൂചനലമുണ്ടായത്. വിള്ളലുകളോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കര്‍ണാടകയിലെ കുടകാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. കുടകിനു അഞ്ച് കിലോമീറ്റര്‍ പരിധിയിലും നേരിയ ഭൂചലനമുണ്ടായി. നാലു സെക്കന്റോളം ഭൂചലനം നീണ്ടുനിന്നു.
റിക്ടര്‍ സ്കെയിലില്‍ 3.5 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു.
Content Highlights: Kasargod Neriya earthquake; no damage
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !