കുറ്റിപ്പുറം പഞ്ചായത്തിലെ പൈങ്കണ്ണൂര്‍, ഇരിമ്പിളിയം വെണ്ടല്ലൂര്‍ പ്രദേശങ്ങളില്‍ തിരൂര്‍ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി.
72 റേഷന്‍ കാര്‍ഡുകള്‍ പരിശോധിച്ചതില്‍ മുന്‍ഗണന വിഭാഗത്തിലുള്ള എട്ടും സബ്സിഡി വിഭാഗത്തില്‍ 14 ഉം കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വെച്ചിരുന്നത് കണ്ടെത്തി പൊതുവിഭാഗത്തിലേക്ക് മാറ്റി.
താലൂക്ക് സപ്ലൈ ഓഫീസറായ മധു ഭാസ്‌ക്കരന്‍, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ കെ.പി മുരളീധരന്‍, വി.പി ഷാജുദ്ദീന്‍, എസ്.സി ബിബില്‍, ഹരി, ഓഫീസ് ജീവനക്കാരനായ അബ്ദുള്‍ റസാഖ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അനര്‍ഹമായി മുന്‍ഗണന, സബ്സിഡി റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ചവരില്‍ നിന്ന് പിഴ ഈടാക്കുമെന്ന് സപ്ലൈ ഓഫീസര്‍ പറഞ്ഞു. അടുത്ത ദിവസങ്ങളിലും പരിശോധനയും നടപടിയും തുടരും.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Improperly held ration cards were confiscated
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !