യുഎസിലെ ടെക്സസില്‍ മൃതദേഹങ്ങളടങ്ങിയ ട്രക്ക് കണ്ടെത്തി. സാന്‍ അന്റോണിയയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ട്രക്ക്.
മെക്സിക്കോയില്‍ നിന്നുള്ള അഭയാര്‍ത്ഥികളാണ് മരിച്ചവരെന്നാണ് നിഗമനം. ട്രക്കിനുള്ളില്‍ 46 മൃതദേഹങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
അതിര്‍ത്തിയില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയായിരുന്നു ട്രക്ക് കണ്ടെത്തിയത്. കനത്ത ചൂടാണ് മരണകാരണമെന്നാണ് വിലയിരുത്തല്‍. 39.4 ഡിഗ്രി വരെ താപനില ഉയര്‍ന്നിരുന്നു. എന്നാല്‍ സംഭവത്തില്‍ പ്രതികരിക്കാന്‍ സാന്‍ അന്റോണിയോ പൊലീസ് തയാറായില്ല. സംഭവസ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാമ്ബ് ചെയ്യുന്നതായും വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlights: 46 dead in abandoned truck in US
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !