വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ എം പി ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ പൊലീസിന് വീഴ്ചപറ്റിയെന്ന് പ്രാഥമിക വിലയിരുത്തല്‍. എസ്എഫ്‌ഐ മാര്‍ച്ചിനെ പ്രതിരോധിക്കുന്നതിനായുള്ള നടപടിയെടുക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതക്കുറവുണ്ടായി. ദേശീയ നേതാവിന്റെ ഓഫീസ് ആണെന്ന പ്രാധാന്യത്തോടെ സുരക്ഷ ഒരുക്കിയില്ലെന്നുമാണ് വിലയിരുത്തല്‍. സംഭവത്തില്‍ എഡിജിപി മനോജ് എബ്രഹാം നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.
പൊലീസിനെ മറികടന്നാണ് പ്രതിഷേധക്കാര്‍ ഓഫീസിനുള്ളില്‍ കയറി. എന്നിട്ടും നടപടി എടുക്കുന്നതില്‍ വീഴ്ചയുണ്ടായെന്നാണ് എഡിജിപിയുടെ വിലയിരുത്തല്‍. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടരുകയാണ്. ഒരാഴ്ചക്കുള്ളില്‍ സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും.
ആക്രമണമുണ്ടായ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് അന്വേഷണ സംഘം വിവരങ്ങള്‍ തേടും. അക്രമണ സാധ്യത മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിനും ഇന്റലിജന്‍സിനും വീഴ്ച്ചയുണ്ടായെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഇക്കാര്യവും പരിശോധിക്കും. ഗാന്ധി ചിത്രം തകര്‍ത്തതിനെ കുറിച്ചും വിശദമായി അന്വേഷിക്കും.
അതേസമയം സമരം അക്രമാസക്തമായതിനെ കുറിച്ച് പഠിക്കാന്‍ എസ്എഫ്ഐ സംസ്ഥാന നേതാക്കള്‍ ഇന്ന് വയനാട്ടിലെത്തും. സംസ്ഥാന പ്രസിഡന്റ് അനുശ്രീയ്ക്ക് പുറമെ മൂന്ന് ജോയിന്റ് സെക്രട്ടറിമാരും സംഘത്തിലുണ്ടാകും. ജില്ലാ ഭാരവാഹികള്‍ ഉള്‍പ്പെടെ കേസില്‍ റിമാന്‍ഡിലായ സാഹചര്യത്തില്‍ സംഭവത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായോ എന്നതടക്കമുള്ള കാര്യങ്ങളില്‍ പരിശോധിക്കും. പ്രധാന ഭാരവാഹികളില്‍ നിന്നടക്കം വിവരം ശേഖരിച്ച ശേഷമാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക.
Content Highlights: Incident in which Rahul Gandhi's office was attacked; Detection of a fall by the police
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !