'കപ്പ'ക്ക് ആമസോണില്‍ വില 250

0

മലയാളിയുടെ ഇഷ്ട ഭക്ഷണത്തില്‍ മുന്‍പന്തിയിലാണ് കപ്പ. ആഹാരപ്രിയരായ മലയാളികളില്‍ കപ്പയും മീന്‍ കറിയും കഴിക്കാത്തവരുണ്ടാകില്ല.

അത്രത്തോളം പ്രിയങ്കരമാണ് നമുക്ക് കപ്പ. നല്ല മീന്‍കറിയോ, കാന്താരി ചതച്ചു ചേര്‍ത്ത ചമ്മന്തികൂട്ടി കപ്പ കഴിക്കാമെന്ന് വെച്ചാല്‍ അത്യാവശ്യം വില കൊടുക്കേണ്ടിവരും ഇപ്പോള്‍. 50 രൂപക്ക് അടുത്താണ് കപ്പയ്ക്ക് ഇപ്പോള്‍ വില. ചുരുങ്ങിയ ദിവസംകൊണ്ട് 25 മുതല്‍ 27 രൂപ വരെയാണു വില കൂടിയത്.
'കപ്പ'ക്ക് ആമസോണില്‍ വില 250
കഴിഞ്ഞ സീസണിലെ വിലത്തകര്‍ച്ച മറികടന്നാണ് കപ്പ വില കര്‍ഷകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കി മുകളിലേക്ക് കുതിക്കുന്നത്. അതേസമയം, ഫ്രഷ് കേരള ടപ്പിയോക്ക എന്നു ആമസോണ്‍ തിരഞ്ഞാല്‍ വില രണ്ട് കിലോഗ്രാമിനു 500 രൂപയാണ്. എന്നാലിപ്പോള്‍ നല്ല വില ലഭിച്ചു തുടങ്ങിയതോടെ കര്‍ഷകരും സന്തോഷത്തിലാണ്. മുന്തിയ ഇനം കപ്പക്ക് നല്ല വിലയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ഹോട്ടലിലും കപ്പ വിഭവങ്ങള്‍ക്ക് ആവശ്യക്കാരേറെയായി. അതേസമയം, കപ്പയുടെ ലഭ്യത വളരെ കുറഞ്ഞതാണ് വില കൂടാന്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

ഗ്രാമീണ മേഖലയില്‍ കിലോഗ്രാമിനു 35 മുതല്‍ 40 രൂപ വരെയാണ് കപ്പക്ക് വില. അതേസമയം, നഗരപ്രദേശങ്ങളില്‍ 45 രൂപക്ക് മുകളിലേക്കാണ് വില. ഗുണമേന്മയ്ക്കനുസരിച്ച്‌ വ്യത്യാസമുണ്ടാകും. ഇപ്പോള്‍ വലിയ മേന്മയില്ലാത്ത കപ്പക്ക് പോലും 40 രൂപ വരെ നല്‍കണം. രണ്ട് മാസം മുമ്ബ് വരെ വലിയ വിലത്തകര്‍ച്ചയില്‍ കര്‍ഷകര്‍ നട്ടം തിരിഞ്ഞപ്പോഴാണ് ഇപ്പോഴത്ത ഈ വര്‍ദ്ധന. കഴിഞ്ഞ സീസണില്‍ മധ്യകേരളത്തില്‍ കപ്പയുടെ മൊത്തവില എട്ടുരൂപവരെയായി താഴ്ന്നിരുന്നു. അതോടെ കപ്പ കര്‍ഷകര്‍ പലരും ദുരിതത്തിലായി. വില ഇടിഞ്ഞതിനാല്‍ പലരും വിളവ് പോലും എടുത്തില്ല. വിളവെടുക്കുന്ന തുക പോലും ആദായമായി ലഭിക്കാത്തതായിരുന്നു കാരണം.
Content Highlights: 'Kappa' priced at 250 on Amazon
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !