ഇന്ത്യയെ വിറപ്പിച്ച്‌ അയര്‍ലന്‍ഡ്, അവസാന പന്ത് വരെ ആവേശം; ഒടുവില്‍ പരമ്ബര ജയം

0
ഇന്ത്യയെ വിറപ്പിച്ച്‌ അയര്‍ലന്‍ഡ്, അവസാന പന്ത് വരെ ആവേശം; ഒടുവില്‍ പരമ്ബര ജയം | KSRTC Swift bus crashes; Five people were seriously injured

ഡബ്ലിന്‍:
അവസാന പന്ത് വരെ നീണ്ട ആവേശത്തിനൊടുവില്‍ അയര്‍ലന്‍ഡിനെ നാല് റണ്‍സിന് തോല്‍പ്പിച്ച്‌ ഹര്‍ദിക്കും കൂട്ടരും.

അവസാന പന്തില്‍ ആറ് റണ്‍സ് ആണ് അയര്‍ലന്‍ഡിന് വേണ്ടിയിരുന്നത്. എന്നാല്‍ ഉമ്രാന്‍ മാലിക്ക് വിട്ടുനല്‍കിയത് രണ്ട് റണ്‍സും. 226 റണ്‍സ് പിന്തുടര്‍ന്ന അയര്‍ലന്‍ഡിന്റെ പോരാട്ടം 221ല്‍ അവസാനിച്ചു.

രണ്ടാം മത്സരത്തിലും മികവ് തുടര്‍ന്ന് സെഞ്ചുറി കുറിച്ച ദീപക് ഹൂഡയാണ് കളിയിലേയും പരമ്ബരയിലേയും താരം. കൂറ്റന്‍ വിജയ ലക്ഷ്യം മുന്‍പില്‍ വെച്ച്‌ ഇറങ്ങിയ അയര്‍ലന്‍ഡിന് തകര്‍പ്പന്‍ തുടക്കമാണ് സ്റ്റിര്‍ലിങ്ങും ബല്‍ബിറിനിയും ചേര്‍ന്ന് നല്‍കിയത്. പവര്‍പ്ലേക്കുള്ളില്‍ സ്റ്റിര്‍ലിങ് പുറത്താവുമ്ബോള്‍ തന്നെ അയര്‍ലന്‍ഡ് സ്‌കോര്‍ 72ല്‍ എത്തി. 18 പന്തില്‍ നിന്ന് 5 ഫോറും മൂന്ന് സിക്‌സും പറത്തിയാണ് സ്റ്റിര്‍ലിങ് മടങ്ങിയത്. ബാല്‍ബിറിനി 37 പന്തില്‍ നിന്ന് 60 റണ്‍സ് എടുത്തു. ഏഴ് സിക്‌സ് താരത്തിന്റെ ബാറ്റില്‍ നിന്ന് വന്നു.

ജോര്‍ജ് ഡോക്‌റെല്ലിന്റേയും മാര്‍ക്ക് അഡെയ്‌റിന്റേയും അവസാന ഓവറുകളിലെ ബാറ്റിങ് ആണ് അയര്‍ലന്‍ഡിനെ വിജയ ലക്ഷ്യത്തോട് അടുപ്പിച്ചത്. ഡോക്‌റെല്‍ 16 പന്തില്‍ നിന്ന് 34 റണ്‍സും അഡെയ് 12 പന്തില്‍ നിന്ന് 23 റണ്‍സും നേടി. ഇന്ത്യന്‍ ബൗളര്‍മാരില്‍ ഭുവി, ഹര്‍ഷല്‍, രവി ബിഷ്‌നോയ്, ഉമ്രാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Content Highlights: KSRTC Swift bus crashes; Five people were seriously injured
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !