കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് അപകടത്തില്‍പ്പെട്ടു; 5 പേരുടെ പരിക്ക് ഗുരുതരം

0

മൈസൂരു:
കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് മൈസൂരുവിന് സമീപം അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ 5 യാത്രക്കാര്‍ക്ക് സാരമായി പരിക്കേറ്റു.

കോട്ടയത്ത് നിന്ന് വന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

ഡിവൈഡറില്‍ തട്ടി ബസ് ഒരു വശത്തേക്ക് പൂര്‍ണമായും മറിഞ്ഞു. 37 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. കെഎല്‍എ 2349 എന്ന സ്വിഫ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. മൈസുരിന് 30 കിമീ അകലെ വെച്ചാണ് അപകടം.

ബംഗളൂരുവിലെ വിവിധ കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ബസിലുണ്ടായിരുന്നു. ഡ്രൈവര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
Content Highlights: KSRTC Swift bus crashes; Five people were seriously injured
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !