തിരൂർ: ഓടുന്ന ട്രെയിനിൽ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ അസം സ്വദേശിയായ റോയൽ രാജു (30) ആർ.പി.എഫിന്റെയും പൊലീസിന്റെയും പിടിയിലായി. പ്രതിയെ തടയുന്നതിനിടെ ആക്രമണത്തിൽ പരുക്കേറ്റ ആർ.പി.എഫ് എ.എസ്.ഐ ശശിയെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ബുധനാഴ്ച ഉച്ചയ്ക്ക് കോയമ്പത്തൂർ-മംഗലാപുരം ട്രെയിൻ ഷൊർണൂർ സ്റ്റേഷൻ വിട്ട ശേഷമായിരുന്നു സംഭവം. യാത്രക്കാരിയായ യുവതിയെ പ്രതി ബലമായി കയറിപ്പിടിക്കുകയും ശുചിമുറിയിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ യുവതി സമർത്ഥമായി കുതറിമാറി രക്ഷപ്പെട്ടു. തുടർന്ന് സഹയാത്രികർ റെയിൽവേ അലർട്ട് സംവിധാനം വഴി വിവരം അധികൃതരെ അറിയിക്കുകയായിരുന്നു.
സന്ദേശം ലഭിച്ചതിനെ തുടർന്ന് ട്രെയിൻ തിരൂർ സ്റ്റേഷനിലെത്തിയപ്പോൾ തടഞ്ഞുനിർത്താൻ ശ്രമിച്ച ആർ.പി.എഫ് എ.എസ്.ഐ ശശിയെ പ്രതി തലയ്ക്കടിച്ച് വീഴ്ത്തി രക്ഷപ്പെടാൻ ശ്രമിച്ചു. വിവരമറിഞ്ഞ് തിരൂർ സി.ഐ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തുകയും അക്രമാസക്തനായ പ്രതിയെ മൽപിടുത്തത്തിനൊടുവിൽ സാഹസികമായി കീഴടക്കുകയുമായിരുന്നു

ആക്രമണത്തിൽ തലയ്ക്ക് പരുക്കേറ്റ കാസർകോട് ചെറുവത്തൂർ സ്വദേശിയായ എ.എസ്.ഐ ശശി മികച്ച സേവനത്തിനുള്ള 2026-ലെ ‘റെയിൽ സേവാ പുരസ്‌കാരം’ നേടിയ ഉദ്യോഗസ്ഥനാണ്. പ്രതിക്കെതിരെ കർശന വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്
Content Summary: Attempt to drag a young woman into the train toilet and assault her; Assam native arrested
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !